Advertisment

മഹാവി യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ നടത്തി

New Update

ജിദ്ദ: 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പ് രണ്ടാം സ്വാതന്ത്ര സമരം ആണെന്നും ഏപ്രില്‍ 23 ന് കേരളം പോളിങ്ങ് ബൂത്തിലേക്ക് പോവുന്നത് വര്‍ഗീയ ഫാസിസത്തെയും രാഷ്ട്രീയ ഫാസിസത്തെയും ഒന്നിച്ചു എതിര്‍ക്കപ്പെടേണ്ടതും അവര്‍ക്കെതിരായ വിധിയെഴു ത്താവണമെന്നും മതേതരത്വത്തെ ശക്തിപെടുത്താന്‍ കോണ്ഗ്രസ് ഉള്‍ക്കൊള്ളുന്ന യു പി എ മുന്നണിയെ വിജയിപ്പിക്കേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് യു എം ഹുസ്സൈന്‍ മലപ്പുറം അദ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു

Advertisment

publive-image

ഉത്തരേന്ത്യയില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് വോട്ട് നേടുന്ന അതേ തന്ത്രം കേരളത്തി ലും നടപ്പാക്കാന്‍ വേണ്ടിയുള്ള ശ്രമമാണ് . ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്‍റെ കോടി കാണുമ്പോള്‍ മദം ഇളകുന്നത് ഡല്‍ഹിയിലെ അമിത്ഷാക്കും യോഗിക്കും മാത്രമല്ല , ഇവിടെ കേരളത്തിലെ ചില യോഗിമാര്‍ക്കും അമിത്ഷാമാര്‍ക്കും അതെ കലിപ്പ് തന്നെ യാണ് - എന്നാല്‍ അതെ നിറമുള്ള നക്ഷത്രം മാറ്റിനിര്‍ത്തിയാല്‍ അതെ ചന്ദ്രകലയുള്ള ഐ എന്‍ എലിന്‍റെ കോടി കൂട്ടിപിടിച്ചാണ് കേരള യോഗിമാര്‍ ഇത് പറഞ്ഞു നടക്കുന്നത് എന്നതാണ് വിരോധാഭാസം

publive-image

ഇന്ത്യയിലാണോ പാക്കിസ്ഥാനിലാണോ എന്ന വിവാദ പരാമര്‍ശം മതേതര ഇന്ത്യയില്‍ വസിക്കുന്ന ഓരോ മുസ്ലിങ്ങളെയും വെല്ലുവിളിക്കു ന്നതാണെന്ന് റഷീദ് എക്കാപറമ്പ് ( കെ എം സി സി ) പറഞ്ഞു  ജിദ്ദ  പ്രവാസി യു ഡി എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ( മഹാവി ) ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം

publive-image

കേരളത്തിലെ 20 ലോക്സഭാ സ്ഥാനാര്‍ത്തികളെയും വിജയിപ്പിക്കാന്‍ പ്രവാസലോകത്ത്‌ നിന്നും ആത്മാര്‍ത്ഥ ശ്രമം ഉണ്ടാകണമെന്ന് എന്‍ വി അബ്ദുറഹിമാന്‍ ( ഒ ഐ സി സി ) ,വി പി രവീന്ദ്രന്‍ , മന്‍സൂര്‍ നടക്കാവ് , കെ വി എ കരീം ,ഹംസ നെല്ലായ ,സി കെ ബഷീര്‍ ,അസീസ്‌ പേരാമ്പ്ര ,ശുക്കൂര്‍ അശ്രഫി ,എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു .തോണിക്കര മുഹമ്മദ്‌ , യൂസുഫ് മുക്കട്ട , കെ ടി ഇസ്മയില്‍ , നജീബ് മണ്ണാര്‍ക്കാട് , മുസ്തഫ കപ്പികുഴി , മുജീബ് തളിക്കുഴി എന്നിവര്‍ നേത്രത്വം നല്‍കി. പി ടി മുസ്തഫ സ്വാഗതവും ശിഹാബ് കോര്‍മത്ത് നന്ദിയും പറഞ്ഞു

Advertisment