Advertisment

കുവൈറ്റിലെ മഹ്ബൂലയില്‍ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: അവഗണനയുടെയും സേവനത്തകര്‍ച്ചയുടെയും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുടെയും ഇടമായി മഹ്ബൂല മാറുന്നുവെന്ന് പ്രാദേശികപത്രം റിപ്പോര്‍ട്ട് ചെയ്തു.

കൊവിഡ് മഹാമാരിയുടെ ആഘാതത്തിന്റെയും തൊഴില്‍ നഷ്ടത്തിന്റെയും പശ്ചാത്തലത്തില്‍ മഹ്ബൂലയിലെ തെരുവുകളില്‍ നിരാശജനകമായ അന്തരീക്ഷമാണുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

മാലിന്യപ്രശ്‌നം, കുഴികള്‍, തകര്‍ന്ന നടപ്പാതകള്‍ തുടങ്ങിയവ ഇവിടത്തെ പ്രശ്‌നങ്ങളാണ്. സേവനങ്ങളുടെ കാര്യത്തില്‍ തങ്ങള്‍ അവഗണന നേരിടുന്നതായി മഹ്ബൂല വാസികള്‍ പറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Advertisment