Advertisment

നിര്‍മാതാവ് മഹേഷ് കൊനേരു അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

publive-image

ഹൈദരാബാദ്: തെലുങ്ക് സിനിമാനിര്‍മാതാവും പി.ആര്‍.ഓയുമായ മഹേഷ് കൊനേരു (40) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണം. വിശാഖപ്പട്ടണത്തിലെ വസതിയില്‍ കുഴഞ്ഞുവീണ മഹേഷിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. മിസ് ഇന്ത്യ, 118, തിമരുസു തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ്.

Advertisment