Advertisment

 മഹിളാമോര്‍ച്ച കോഴിക്കോട് നോർത്ത് മണ്ഡലം മഹിളാസംഗമം നടത്തി

New Update

publive-image

Advertisment

കോഴിക്കോട്: മഹിളാമോർച്ച നോർത്ത് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹിളാസംഗമം സംഘടിപ്പിച്ചു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡൻ്റ് രാജേശ്വരി അജയലാൽ അദ്ധ്യക്ഷ വഹിച്ച ചടങ്ങിൽ പാലക്കാട് നഗരസഭ ചെയർപേഴ്സൺ കെ. പ്രിയ ഉദ്ഘാടനം ചെയ്തു.

സ്ത്രീവേട്ടയുടെ സർക്കാരിന് എതിരെയുള്ള ജനവിധിയ്ക്ക് കേരളത്തിലെ അമ്മമാർ കാത്തിരിക്കുകയാണ് എന്ന് അവർ പറഞ്ഞു. കേരളത്തിൻ്റെ ചരിത്രത്തിൽ ഇത്രയും സ്ത്രി വിരുദ്ധ നിലപാട് സ്വീകരിച്ച സർക്കാർ ഉണ്ടായിട്ടില്ല എന്നും അവർ പറഞ്ഞു.

സ്വന്തം മകളുടെ നീതിയ്ക്ക് വേണ്ടി ഭരണകൂടത്തിന് മുൻപിൽ യാചിക്കുന്ന അമ്മമാരെയാണ് ഈ ഭരണത്തിൽ കാണാൻ സാധിച്ചത്. കേരളത്തിലെ വനിതാ കമ്മീഷൻ പാർട്ടി കമ്മീഷൻ ആയി അധപതിച്ചു എന്നും, പാർട്ടി നേതാക്കൾ സ്ത്രികള്‍ക്ക് നേരെ നടക്കുന്ന ആക്രമങ്ങൾക്ക് കുടപിടിക്കുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത് എന്നും അവർ കുറ്റപ്പെടുത്തി.

മഹിളാമോർച്ച ജില്ല പ്രസിഡൻ്റ് അഡ്വ. രമ്യ മുരളി മുഖ്യ പ്രഭാഷണംനടത്തി. ബിജെപി ജില്ലാ ജന:സെക്രട്ടറി എം മോഹനൻ മാസ്റ്റർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം രമണി ഭായി, മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. സുപ്രിയ, ജില്ലാ വൈസ് പ്രസിഡൻ്റ് ശോഭ സുരന്ദ്രൻ, സെക്രട്ടറി ശ്രീജ, കൗണ്‍സിലര്‍മാരായ സത്യഭാമ, സരിത, അനുരാധ എന്നിവർ ആശംസ അർപ്പിച്ചു. ബിജെപി സംസ്ഥാന ജന:സെക്രട്ടറിയും മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ എം.ടി.രമേശ് സംഗമത്തിൽ പങ്കെടുത്തു. മഹിളമോര്‍ച്ച മണ്ഡലം ജന: സെക്രട്ടറി പ്രഭ ദിനേശ് സ്വാഗതവും, മണ്ഡലം സെക്രട്ടറി ജീഷ ഷിജിൽ നന്ദിയും പറഞ്ഞു.

kozhikode news
Advertisment