Advertisment

മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോയുടെ വിലയിൽ വർധനവ്

New Update

മിഡ്-ലൈഫ് പരിഷ്ക്കരണവുമായി 2020 മാർച്ചിൽ വിപണിയിൽ എത്തിയ മഹീന്ദ്രയുടെ ജനപ്രിയ മോഡലായ ബൊലേറോയുടെ വിലയിൽ വർധനവ്. 35,000 രൂപയുടെ വർധവാണ് കമ്പനി ഇപ്പോൾ നടപ്പിലാക്കിയിരിക്കുന്നത്.

Advertisment

publive-image

മഹീന്ദ്ര തങ്ങളുടെ മൾട്ടി പർപ്പസ് വെഹിക്കിളായ ബൊലേറോ ഫെയ്‌സ്‌ലിഫ്റ്റിന്റെ വിപണിയിൽ എത്തിച്ചപ്പോൾ തന്നെ വിലയിൽ ഉടൻ പരിഷ്ക്കരണം നടപ്പിലാക്കുമെന്ന് വ്യക്തമാക്കിയിരുന്നു.

B4, B6, B6 (O) എന്നിങ്ങനെ മൂന്ന് വകഭേദങ്ങളിൽ വിൽപ്പനക്ക് എത്തുന്ന ബൊലേറോയ്ക്ക് യഥാക്രമം 8.00 ലക്ഷം, 8.66 ലക്ഷം, 9.01 ലക്ഷം എന്നിങ്ങനെയാണ് ഇനി മുതൽ എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

അല്പം മെച്ചപ്പെട്ട സ്റ്റൈലിംഗ്, പുതുക്കിയ ഇന്റീരിയർ, ബിഎസ്-VI കംപ്ലയിന്റ് എഞ്ചിൻ എന്നിവയാണ് മിഡ്-ലൈഫ് പരിഷ്ക്കരണത്തിൽ മോഡലിന് ലഭിച്ചത്. മുൻവശത്തേക്ക് നോക്കിയാൽ പുതിയ ഗ്രിൽ, പുതുക്കിയ ഫ്രണ്ട് ബമ്പർ, ഹെഡ്‌ലാമ്പുകൾ എന്നിവയുൾപ്പെടെ ചെറിയ ഡിസൈൻ മാറ്റങ്ങൾ ലഭിച്ചു.

കൂടാതെ എസ്‌യുവിയുടെ പുതിയ മോഡൽ 2019 അവസാനത്തിൽ നടപ്പിലാക്കിയ പുതിയ ക്രാഷ്-ടെസ്റ്റ് മാനദണ്ഡങ്ങൾ പാലിച്ചാണ് വിപണിയിൽ എത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

കൂടാതെ 2020 ഒക്ടോബറിൽ നടപ്പിലാക്കാൻ പോകുന്ന കാൽനട സുരക്ഷാ മാനദണ്ഡങ്ങൾക്കും അനുയോജ്യമാക്കിയാണ് ബിഎസ്-VI ബൊലേറോയെ മഹീന്ദ്ര പരിഷ്ക്കരിച്ചത്. വരാനിരിക്കുന്ന കാൽനട സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി മെറ്റൽ ബമ്പറുകളുമായി വിൽക്കുന്ന ഇന്ത്യയിലെ ആദ്യത്തെ വാഹനമാണ് പുതിയ ബൊലേറോ.

auto news mahindra bolero
Advertisment