Advertisment

ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്‌സെ നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇന്ത്യയിലെത്തും

New Update

ന്യൂഡല്‍ഹി: നാലു ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്‍റ് മഹീന്ദ രാജപക്‌സെ ഇന്ന് ഇന്ത്യയിലെത്തും. ഇന്ന് വൈകുന്നേരം ഡല്‍ഹിയിലെത്തുന്ന അദ്ദേഹം രാഷ്ട്രപതി രാംനാഥ് കോവിന്ദ്, നരേന്ദ്രമോദി, വിദേശകാര്യമന്ത്രി എസ് ജയങ്കര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.

Advertisment

publive-image

വ്യാപാരം, പ്രതിരോധം, സമുദ്ര സുരക്ഷാ സഹകരണം എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. രാജപക്‌സെയ്ക്ക് ഒദ്യോഗിക സ്വീകരണം രാഷ്‌ട്രപതി ഭവനില്‍ നല്‍കും. തുടര്‍ന്ന് ഹൈദരാബാദില്‍ വച്ചായിരിക്കും നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തുന്നത്.

ഞായറാഴ്ച അദ്ദേഹം കാശിവിശ്വനാഥക്ഷേത്രത്തിലും സാരനാഥ് ബുദ്ധക്ഷേത്രത്തിലും ദര്‍ശനം നടത്തും. തുടര്‍ന്ന് തിങ്കളാഴ്ച തിരുപ്പതിയില്‍ എത്തി ദര്‍ശനം നടത്തിയ ശേഷം ശ്രീലങ്കയിലേക്ക് മടങ്ങുമെന്നാണ് വിശ്വാസം.

നവംബറില്‍ ഡല്‍ഹി സന്ദര്‍ശന വേളയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശ്രിലങ്കന്‍ പ്രസിഡന്റ് ഗോതബയ രാജപക്സെയ്ക്ക് വാഗ്ദാനം ചെയ്ത 450 മില്യണ്‍ യുഎസ് ഡോളര്‍ വായ്പ നടപ്പാക്കുന്നതില്‍ തീരുമാനമാക്കുമെന്നാണ് മഹീന്ദ രാജപക്‌സെ പ്രതീക്ഷിക്കുന്നത്.

mahindra rajapaksh
Advertisment