Advertisment

മിനുക്കിയ രൂപത്തിലും പുത്തൻ ഭാവത്തിലും ആഘോഷമായി 2020 മഹീന്ദ്ര ഥാർ; 4-ഡോർ പതിപ്പും അണിയറയിൽ

New Update

മിനുക്കിയ രൂപത്തിലും പുത്തൻ ഭാവത്തിലും ആഘോഷമായി 2020 മഹീന്ദ്ര ഥാർ. രണ്ടാംതലമുറ മഹീന്ദ്ര ഥാർ ഫോർവേഡ് ഫേസിംഗ് റിയർ സീറ്റുകളുള്ളത് മിനിമം ലഗേജുകൾ വഹിക്കുന്ന നാല് യാത്രക്കാർക്ക് മികച്ച തെരഞ്ഞെടുപ്പ് തന്നെയാണ്. എന്നിരുന്നാലും ഓഫ്‌റോഡറിന്റെ 4-ഡോർ പതിപ്പും അണിയറയിൽ മഹീന്ദ്ര ഒരുക്കുമെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

Advertisment

publive-image

എന്നാൽ ഉടൻ ഒന്നും 4-ഡോർ മഹീന്ദ്ര ഥാറിനെ വിപണിയിലേക്ക് പ്രതീക്ഷിക്കേണ്ട. നിലവിലെ 2-ഡോർ ഓഫ്‌റോഡർ AX, LX എന്നിങ്ങനെ രണ്ട് ഫോർമാറ്റുകളിൽ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. ആദ്യത്തേത് യഥാർഥ ഓഫ്-റോഡ് മോഡൽ തന്നെയാണ്. അതേസമയം LX അധിക സവിശേഷതകളും സുഖപ്രദമായ യാത്രയും വാഗ്ദാനം ചെയ്യുന്നു.

റെഡ് റേഞ്ച്, മിസ്റ്റിക് കോപ്പർ, ഗാലക്‌സി ഗ്രേ, നാപോളി ബ്ലാക്ക്, റോക്കി ബീജ്, അക്വാമറൈൻ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് എസ്‌യുവി നിരത്തിലെത്തുന്നത്. സംയോജിത ഹാർഡ്‌ടോപ്പ്, സോഫ്റ്റ് ടോപ്പ്, കൺവേർട്ടിബിൾ എന്നീ രൂപത്തിലെത്തിയതോടെ 2020 മോഡലിനെ എല്ലാവരും മനസിലേറ്റിക്കഴിഞ്ഞു.

auto news mahindra thar
Advertisment