Advertisment

മഹീന്ദ്രയുടെ പ്രഖ്യാപനം പൂർത്തിയായി 

author-image
സത്യം ഡെസ്ക്
New Update
കൊറോണ വൈറസ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡ് നിർമിച്ച് നൽകുമെന്നതായിരുന്നു മഹീന്ദ്രയുടെ ഏറ്റവുമൊടുവിലെ പ്രഖ്യാപനം. ഇത് പൂർത്തിയായിരിക്കുന്നു. മഹീന്ദ്രയുടെ ജീവനക്കാർ ഫെയ്സ് ഷീൽഡ് നിർമിക്കുന്നതിന്റെ ചിത്രം ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. വൈറസ് ബാധിതരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകർക്ക് ഫെയ്സ് ഷീൽഡ് നിർമിച്ച് നൽകുമെന്നതായിരുന്നു മഹീന്ദ്രയുടെ ഏറ്റവുമൊടുവിലെ പ്രഖ്യാപനം. ഇത് പൂർത്തിയായിരിക്കുന്നു. മഹീന്ദ്രയുടെ ജീവനക്കാർ ഫെയ്സ് ഷീൽഡ് നിർമിക്കുന്നതിന്റെ ചിത്രം ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.
Advertisment
publive-image
മഹീന്ദ്രയുടെ മുംബൈ കാണ്ടിവാലി പ്ലാന്റിലാണ് ആരോഗ്യ പ്രവർത്തകർക്കുള്ള ഫെയ്സ്ൽഡുകൾ നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിദിനം 500 ഫെയ്സ്ഷീൽഡുകളാണ് നിർമിക്കുകയെന്നും പിന്നീട് എണ്ണം കൂട്ടുമെന്നുമാണ് കഴിഞ്ഞ ദിവസം മഹീന്ദ്ര അറിയിച്ചത്. തിങ്കളാഴ്ചയാണ് ജീവനക്കാർ ഷീൽഡ് നിർമിച്ച് തുടങ്ങിയത്.

വളരെ സിംപിൾ ഡിസൈനിൽ എളുപ്പത്തിൽ നിർമിക്കാവുന്ന ഷീൽഡുകളാണ് മഹീന്ദ്രയുടെ പ്ലാന്റിൽ ഒരുങ്ങുന്നത്. ഇത് ആർക്കുവേണമെങ്കിലും നിർമിക്കാൻ സാധിക്കും. ഇതിനുള്ള ഉപകരണങ്ങൾ ആവശ്യമുള്ളവർക്ക് മഹീന്ദ്രയുമായി ബന്ധപ്പെടാമെന്ന കുറപ്പോടെയാണ് ആനന്ദ് മഹീന്ദ്ര ഷീൽഡ് നിർമിക്കുന്നതിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.

CAR automobile car delivery
Advertisment