Advertisment

മമ്മൂട്ടിയുടെ നായികയായി അപരിചിതനില്‍ എത്തിയ മഹി വിജ് ഇവിടെയുണ്ട്....

author-image
ഫിലിം ഡസ്ക്
Updated On
New Update

മമ്മൂട്ടി നായകനായെത്തിയ അപരിചിതനിലൂടെയാണ് മഹി വിജ് മലയാളത്തിലേക്ക് എത്തിയത്.  2004 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. കല്യാണി എന്ന കഥാപാത്രത്തെയായിരുന്നു മഹി അവതരിപ്പിച്ചത്.

Advertisment

publive-image

മുംബൈ മോഡലായ മഹി ടെലിവിഷന്‍ പരിപാടികളിലൂടെയായിരുന്നു അരങ്ങേറിയത്. ഭര്‍ത്താവായ ജയ് ബനുഷാലിക്കൊപ്പം നാച്ച്‌ ബലിയെ 5ാം സീസണില്‍ മഹിയും എത്തിയിരുന്നു.

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി മുന്നേറുന്നതിനിടയിലായിരുന്നു താരം വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്.

അടുത്തിടെയായിരുന്നു താരം ജീവിതത്തില്‍ വീണ്ടും കുഞ്ഞതിഥി എത്തുകയാണെന്ന് അറിയിച്ചത്. രണ്ടാമത്തെ കുഞ്ഞിനായുള്ള കാത്തിരിപ്പിനിടയില്‍ ടെലിവിഷന്‍ പരിപാടികളില്‍ നിന്നും താരം മാറി നിന്നിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിശേഷങ്ങള്‍ പങ്കുവെച്ചും ഈ താരം എത്താറുണ്ട്. കാത്തിരിപ്പിനൊടുവിലെത്തിയ മകളുടെ വിശേഷം പങ്കുവെച്ച്‌ എത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാം പോസ്റ്റിലാണ് മക്കള്‍ക്കൊപ്പമുള്ള ചിത്രം മഹി വിജ് പോസ്റ്റ് ചെയ്തത്. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള ഉത്തരമാണ് പെണ്‍മക്കള്‍, ദൈവം നല്‍കിയ സമ്മാനം , രണ്ട് പെണ്‍കുട്ടികളുടെ അമ്മയായതില്‍ താന്‍ സന്തോഷവതിയാണെന്നും മഹി കുറിച്ചിട്ടുണ്ട്.

Advertisment