Advertisment

ചിറ്റൂരിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി

New Update

പാലക്കാട്:  ചിറ്റൂരിൽ ഗൃഹനാഥൻ ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് മരിച്ചത്. ഭർത്താവ് മാണിക്യൻ പൊലീസിൽ കീഴടങ്ങി. ഇന്ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം. കുടുംബവഴക്കാണ് കൊലപാതകത്തിലെത്തിച്ചതെന്നാണ് സൂചന. ചിറ്റൂരില്‍ ഒരു വര്‍ഷത്തിലേറെയായി താമസിച്ചിരുന്ന വാടകവീട്ടില്‍ വച്ചായിരുന്നു കൊലപാതകം. കൂലിപ്പണിക്കാരനാണ് മാണിക്യന്‍. എന്നാല്‍ കൊലപാതകത്തിലേക്ക് നയിച്ച പ്രകോപന കാരണം എന്താണെന്ന് വ്യക്തമല്ല.

Advertisment