Advertisment

മലയാളികൾക്കായി മെയിൻ സ്ട്രീം ടി.വി ആപ്പിൻ്റെ ആദ്യ ഒറിജിനൽ സീരീസ്. മലയാളത്തില്‍ വനിതാ സംവിധായകയുടെ സ്ത്രീ കേന്ദ്രീകൃത സീരീസിൽ വിനീതാ കോശി കേന്ദ്രകഥാപാത്രമാകുന്നു

New Update

ബാംഗ്ലൂര്‍ : ഈ വിഷുക്കാലത്ത് മലയാളിക്ക് വിനോദത്തിൻ്റെ കൈനീട്ടമായി മെയിൻസ്ട്രീം ടിവി ആപ്പ് എത്തുകയാണ്. മെയിൻസ്ട്രീമിൻ്റെ ആദ്യത്തെ ഒറിജിനൽ വെബ്ബ് സീരിയസായ ഏമിയും പിള്ളേരും ഇന്ന് റിലീസ് ചെയ്യും. പ്രധാന കഥാപാത്രവും സംവിധായകയും സ്ത്രീകളാണ് എന്ന പുതുമ സീരീസിനുണ്ട്.

Advertisment

കേന്ദ്ര കഥാപാത്രമായ ഏമിയുടെത് ചിരപരിചിതമായ മുഖമാണ്. ആനന്ദത്തിലെ ലൗലി മിസ്സ്, ലൂക്കയിലെ ഫാത്തിമ, ഒറ്റമുറി വെളിച്ചത്തിലെ സുധ എന്നീ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ വിനീത കോശിയാണ് ഏമിയായി വേഷമിടുന്നത്. പട്ടാള പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വരുന്ന ഏമിക്ക് കൃത്യം ചിട്ടകളുണ്ട്.ഇതിനു പുറമെ ആളൊരു ജർമ്മോഫോബിക് കൂടിയാണുതാനും.

ഒരു പ്രത്യേക സാഹചര്യത്തിൽ കാമുകനൊപ്പം ഒളിച്ചോടേണ്ടി വരുന്ന ഏമി എത്തിപ്പെടുന്നത് എല്ലാ അലമ്പുകളുടെയും കേന്ദ്രമായ അപാർട്ട്മെൻ്റിലാണ്. അവിടുത്തെ അന്തയവാസികളും ഏമിയും തമ്മിലുള്ള പോരാട്ടം കഥയെ മുന്നോട്ടു കൊണ്ടു പോകുന്നു. വിനീതയ്ക്കൊപ്പം പുതുമുഖങ്ങളാണ് മറ്റ് പ്രധാന വേഷങ്ങളിൽ.ലബൻ ടി പി, ഷെർഷാ ഷെരീഫ്, വിഷ്ണു ദാസ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സച്ചിൻ സുരേഷ് തിരക്കഥയൊരുക്കുന്ന ഒർജിനൽ സീരീസ് സംവിധാനം ചെയ്തിരിക്കുന്നത് പൂജ പ്രദീപാണ്.ഏമിയെയും പിള്ളേരെയും പറ്റി സംവിധായികയുടെ വാക്കുകൾ ഇങ്ങനെ: സ്ത്രീ കേന്ദ്രീകൃതമായ വെബ് സീരീസെന്നതു തന്നെയാണ് എമിയെയും പിള്ളേരെയും വ്യത്യസ്തമാക്കുന്നത്. മലയാളത്തിൽ ഇതുവരെ പറയാത്ത ഒരു പ്രമേയമാണിത്.

ജെർമോഫോബിയയും വൃത്തിയുമെല്ലാം മാറിയ കാലത്തിൻ്റെ കഥ തന്നെയാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വ്യത്യസ്തമായ ഉള്ളടക്കം കൊണ്ടു തന്നെ ചുരുങ്ങിയ കാലയളവിൽ മലയാളികൾക്കിടയിൽ ശ്രദ്ധേയമായ മെയിൻ സ്ട്രീം ടി വി ആപ്പിലാണ് ഏമിയും പിള്ളേരുമെത്തുക. തികച്ചും സൗജന്യമായി മെയിൻസ്ട്രീം ടി വി ആപ്പിലൂടെ ഏമിയും പിള്ളേരും പ്രേക്ഷകർക്ക് ആസ്വദിക്കാം.

"ഉള്ളടക്കത്തിലെ വ്യത്യസ്തതയാണ് മെയിൻ സ്ട്രീമിൻ്റെ മുഖമുദ്ര.ഏമിയും പിള്ളേരും രസകരമായ ഒരനുഭവമാകും നൽകുകയെന്ന് മെയിൻസ്ട്രീം ടി.വി ആപ്പിൻ്റെ CEO ശിവ.എസ് പറഞ്ഞു. മലയാളത്തിലെ ക്ലാസ്സിക്ക് സിനിമകളുടെ കളക്ഷനുൾപ്പടെ എല്ലാ മലയാളികൾക്കും ആഘോഷിക്കാൻ വേണ്ടതെല്ലാം മെയിൻ സ്ട്രീം ടി.വി ആപ്പിലുണ്ട്. പ്ലേസ്റ്റോറിൽ നിന്നും ആപ്പ് സറ്റോറിൽ നിന്നും സൗജന്യമായി തന്നെ മെയിൻ സ്ട്രീം ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സീരീസിൻ്റെ ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വിഷുവിൻ്റെ പൊൻപുലരിയിലാണ് ഏമിയും പിള്ളേരും മെയിൻ സ്ട്രീമിലൂടെ നിങ്ങളുടെ മുന്നിലേക്കെത്തുക

മെയിൻ സ്ട്രീമിൻ്റെ പ്രവർത്തനം ഇങ്ങനെ

ചെറുതും വലുതുമായ വിനോദ വീഡിയോകൾ ഒരു പോലെ സൗജന്യമായി ആസ്വദിക്കാൻ കഴിയുന്ന OTT പ്ലാറ്റ്ഫോമണ് മെയിൻ സ്ട്രീം ടി.വി ആപ്പ്. ആൻഡ്രോയ്ഡ്, ഐ.ഒ.എസ്, ഫയർ സ്റ്റിക് ടി.വി മറ്റ് ആൻഡ്രോയ്ഡ് ടി.വി ഡിവൈസുകൾ എന്നിങ്ങനെ പ്ലാറ്റ്ഫോം വ്യത്യാസമില്ലാതെ മെയിൻസ്ട്രീം ആസ്വദിക്കാനാകുമെന്ന് മെയിൻസ് സ്ട്രീമിൻ്റെ സഹ സ്ഥാപകൻ ശിവ പറയുന്നു.

മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമായി കണ്ടൻ്റ് ക്രിയേറ്റേഴ്സിന് മികച്ച വരുമാന വിഹിതവും കൂടുതൽ കാഴ്ചക്കാരെയും നൽകാൻ മെയിൻ സ്ട്രീമിനാകുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ തന്നെ വീഡിയോ വിനോദത്തിൻ്റെ മുഖമായി മാറാനാണ് മെയിൻസ്ട്രീം ലക്ഷ്യമിടുന്നത്.

ഇത്തരമൊരു ആശയത്തെപ്പറ്റി മറ്റൊരു സഹസ്ഥാപകൻ ജയകൃഷ്ണൻ പറയുന്നതിങ്ങനെ, “പ്രാദേശികമായ വീഡിയേകളാണ് ഞങ്ങളുടെ ലക്ഷ്യം. ആദ്യം തന്നെ മലയാളം തിരഞ്ഞെടുത്തത് ഞങ്ങൾ മലയാളികളായതു കൊണ്ടാണ്.മലയാളിക്ക് എന്താണ് വേണ്ടതെന്നറിഞ്ഞാണ് പ്രവർത്തനം. പ്രാദേശിക തലത്തിൽ ഒരു പാട് പേർ കണ്ടൻ്റുകൾ നൽകുന്നുണ്ട്.

ഇവരെയെല്ലാം ചേർത്തു നിറുത്തി മികച്ചൊരു വരുമാന മാതൃക മുന്നോട്ടുവയ്ക്കുകയാണ് ഞങ്ങൾ. തുടക്കത്തിൽ എല്ലാ സേവനങ്ങളും സൗജന്യമാണെങ്കിലും ഭാവിയിൽ നിലവിലെ അവസ്ഥ മാറി സബ്സ്ക്രിപ്ഷൻ ഫീ വാങ്ങുന്നതലത്തിലേക്ക് എത്തിയേക്കും. ഇതു വരെ തിയേറ്ററിൽ റിലീസ് ചെയ്യാനാകാത്ത നിരവധി ചിത്രങ്ങളുണ്ട്. അത്തരം ചിത്രങ്ങൾ മെയിൻ സ്ട്രീമിലൂടെ റിലീസ് ചെയ്യാനും പദ്ധതിയുണ്ട്

”നെറ്റ്ഫ്ലിക്സും ആമസോണും തമ്മിൽ വലിയ അന്തരമുണ്ട്. ഇപ്പോഴും ഇവർ കൈവയ്ക്കാത്ത ഒരു പാടു കണ്ടൻ്റുകൾ ലഭ്യമാണ്. ചെറിയ തോതിൽ കണ്ടൻ്റ് നിർമ്മിക്കുന്നവർക്ക് വലിയ കമ്പിനികളെ അനായാസം സമീപിക്കാനാവില്ല അവിടെയാണ് മെയിൻ സ്ട്രീം ഇത്തരക്കാർക്ക് അവസരമൊരുക്കുന്നത്. നിലവിലേതിനെക്കാൾ ചെറിയ വീഡിയോ കണ്ടൻ്റുകൾക്കും ഇവര്‍ ശ്രമിക്കുന്നുണ്ട്.

Media contacts:

Joyous Jose– +91 81309 99277 | Shiyas +91 70123 25800

Advertisment