Advertisment

മാഹി നിവാസികളുടെ കൂട്ടായ്മക്ക് ( മൈവ ) നവ നേതൃത്വം.

author-image
admin
New Update

റിയാദ്: മാഹി നിവാസികളുടെ കൂട്ടായ്മായ മൈവയുടെ 2020 ജനുവരി-ഡിസംബർ കാലയളവി ലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കലും വാർഷിക ജനറൽ ബോഡിയും നടന്നു. പ്രസിഡന്റ്: ജനീഷ് ഇബ്രാഹിം, ജനറൽ സെക്രട്ടറി: ശർഫിൻ ഗഫൂർ, ട്രഷറർ : ഷമീം മുസ്തഫ എന്നിവരെ വൈസ് പ്രസിഡന്റ് സലീം സി എച്ച് നയിച്ച യോഗത്തിൽ തിരഞ്ഞെടുത്തു.

Advertisment

publive-image

കഴിഞ്ഞ വർഷത്തെ റിപ്പോർട്ട് സെക്രട്ടറി വായിച്ചവതിരിപ്പിച്ചു. മൈവയുടെ കീഴിൽ നടക്കുന്ന സംരഭപ്രവർത്തങ്ങളെ പറ്റി ആഷിഖ് മുഹമ്മദ് സംക്ഷിപ്തമായി അവതരിപ്പിച്ചു. മൈവ നടത്തി വരുന്ന ഒട്ടനവധി ചാരിറ്റി പ്രവർത്തനങ്ങളെ പറ്റി മുൻ പ്രസിഡന്റ് വിശദീരിച്ചു. തുടർന്ന് തലശ്ശേരി മണ്ഡലം വെൽഫെയർ അസോസിയേഷൻ പ്രതിനിധികളായ ഷഫീക്ക് പി പി, ഹാരിസ് പി സി, നജാഫ് മുഹമ്മദ് എന്നിവർ  ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രാജ്യത്ത് നടക്കുന്ന കിരാതമായ NRC /CAA വിഷയത്തെ പറ്റി സദസ്സിന് അവബോധം നൽകി. വൈസ് പ്രസിഡന്റുമാർ : ആഷിഖ് മുഹമ്മദ്, സലീം സി എച്ച്, അലി അമീൻ (ഇവന്റ്സ്), ജോയിന്റ് സെക്രട്ടറി അൽത്താഫ് മുഹമ്മദ്,ജോയിന്റ് ട്രഷറർ ഷഫീഖ് ഓ ക്കെ, സ്പോർട്സ് കോർഡിനേറ്റർ, ഉസാമ കാസിം, സക്‌സസ് സീരീസ് കോർഡിനേറ്റർ & മീഡിയ കോർഡിനേറ്ററായി കമറുദ്ധീൻ എപി എന്നിവരെയും തിരഞ്ഞെടുത്തു.

Advertisment