Advertisment

പ്രഥമ ഷുഹൈബ് ജനസേവ പുരസ്‌കാരം മജീദ് ചിങ്ങോലിക്ക്

author-image
admin
Updated On
New Update

റിയാദ് : ധീര രക്തസാക്ഷിത്വം വരിച്ച ഷുഹൈബ് അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി ജീവകാരുണ്യ രംഗത്തെ സമഗ്ര സംഭാവനക്ക് ഒഐസിസി കണ്ണൂർ ജില്ലാ കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഷുഹൈബ് ജനസേവ പുരസ്‌കാരത്തിന് മജീദ് ചിങ്ങോലി അർഹനായി. മൂന്ന് പതിറ്റാണ്ടിലേറെ കാലമായി പ്രവാസ ഭൂമിയിൽ നടത്തി വരുന്ന വിവിധ ജീവകാരുണ്യ മനുഷ്യ സ്നേഹ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് അവാർഡെന്ന് ഭാരവാഹികൾ അറിയിച്ചു.

publive-image

കേരളത്തെ പിടിച്ചുലച്ച മഹാ പ്രളയ കാലത്തും വ്യതിരിക്തമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയനായിരുന്ന മജീദ് ചിങ്ങോലി അറിയപ്പെടുന്ന വ്യവസായിയും ഒഐസിസി ഗ്ലോബൽ കമ്മിറ്റി ട്രഷററും ആണ് . ഫെബ്രവരി മൂന്നാം വാരം റിയാദിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് കൈമാറും .

Advertisment