Advertisment

850 വര്‍ഷം പഴക്കമുള്ള പാരീസിലെ നോത്രദാം പള്ളിയില്‍ തീപിടുത്തം....തീയണയ്ക്കാനുള്ള ശ്രമം രണ്ടാം ദിവസവും തുടരുന്നു....തീപിടുത്തം പുനര്‍മിര്‍മ്മാണങ്ങള്‍ക്കിടെ

New Update

പാരീസ്: പാരിസിലെ നോത്രദാം പള്ളിയിൽ ഇന്നലെ ഉണ്ടായ തീപിടുത്തം ഇതുവരെ നിയന്ത്രണ വിധേയമായില്ല. തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Advertisment

publive-image

പള്ളിയുടെ രണ്ട് പ്രധാന ഗോപുരങ്ങളിലേക്ക് തീയെത്താതെ തടഞ്ഞതായി അധികൃതർ അറിയിച്ചു.

എന്നാൽ മേൽക്കൂര പൂർണ്ണമായി കത്തി നശിച്ച നിലയിലാണുള്ളത്. മറ്റു ഭാഗങ്ങളിലേക്ക് തീപടരാതെ ഇരിക്കാനുള്ള ശ്രമങ്ങളാണ് നിലവില്‍ നടക്കുന്നത്. കത്തീഡ്രൽ പുനർനിർമ്മിക്കാൻ വേണ്ടി നടപടി സ്വീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

850 വർഷം പഴക്കമുള്ള പള്ളിയുടെ പുനർനിർമ്മാണ പ്രവർത്തനങ്ങൾക്കിടെയാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ല.

Advertisment