Advertisment

ആസാമില്‍ വ്യാജ ഏറ്റുമുട്ടലില്‍ 5 പേരെ കൊലപ്പെടുത്തിയ മേജര്‍ ജനറല്‍ അടക്കമുള്ള 7 സൈനികര്‍ക്ക് ജീവപരന്ത്യം

author-image
admin
New Update

Image result for സൈനികര്‍ക്ക്

Advertisment

ഗുവാഹത്തി: വ്യാജ ഏറ്റുമുട്ടലിലൂടെ അഞ്ച് പേരെ കൊലപ്പെടുത്തിയ 7 സൈനികര്‍ക്ക് ജീവപരന്ത്യം ശിക്ഷ വിധിച്ച് പട്ടാളക്കോടതി. മേജര്‍ ജനറല്‍ അടക്കമുള്ള ഏഴുപേര്‍ക്ക് നേരെയാണ് നടപടി. ആസാമിലെ ടിന്‍സൂക്കിയ ജില്ലയില്‍ 1994 ല്‍ നടന്ന വ്യാജ ഏറ്റുമുട്ടല്‍ സംബന്ധിച്ചാണ് പട്ടാളക്കോടതിയുടെ തീരുമാനം.

മോജര്‍ ജനറല്‍ എ കെ ലാല്‍, കേണല്‍ തോമസ് മാത്യു, കേണല്‍ ആര്‍ എസ് ശിബിരന്‍, ക്യാപ്റ്റന്‍ ദിലീപ് സിംഗ്, ക്യാപ്റ്റന്‍ ജാഗേദ് സിംഗ്, നായിക് ആല്‍ബിന്ദര്‍ സിംഗ്, നായിക് ശിവേന്ദര്‍ സിംഗ് എന്നിവര്‍ക്കാണ് ജീവപരന്ത്യം തടവ് വിധിച്ചത്.

1994 ഫെബ്രുവരി 18 ന് ടിന്‍സൂക്കിയ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒന്‍പത് പേരെയാണ്  സൈനികര്‍ പിടികൂടിയത്. തേയിലത്തോട്ടത്തിലെ ഉന്നത ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ സംശയം തോന്നിയവരായിരുന്നു ഈ എന്‍പത് പേര്‍. ഇതില്‍ അഞ്ച് പേരെയാണ് വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയത്.

കൊലപാതകത്തിന് ശേഷം ഇവരെ ഉള്‍ഫാ തീവ്രവാദികള്‍ എന്ന് മുദ്ര കുത്തുകയും ചെയ്തു. 1994ല്‍ മുന്‍ ആസാം മന്ത്രിയായിരുന്ന ജഗദീഷ് ബുയാന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് സംഭവത്തില്‍ അന്വേഷണം തുടങ്ങിയത്. ഈ വര്‍ഷെ ജൂലൈ പതിനാറിനാണ് കോര്‍ട്ട് മാര്‍ഷല്‍ നടപടികള്‍ ആരംഭിച്ചത്.

Advertisment