Advertisment

തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത് ; എസ്‌ഐ ആക്കിയാലും കുഴപ്പമില്ല , നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നത് ; പരിഹാസവുമായി ജേക്കബ്ബ് തോമസ്‌

New Update

പാലക്കാട്: ഡിജിപി സ്ഥാനത്ത് നിന്ന് എഡിജിപിയാക്കി തരംതാഴത്താനുള്ള നീക്കത്തോട് പ്രതികരിച്ച് ജേക്കബ് തോമസ്. തരംതാഴ്ത്തല്‍ അല്ല തരം തിരിക്കലാണ് ഇപ്പോള്‍ നടന്നത്. നീതിമാനാണല്ലോ നീതി നടപ്പാക്കി കൊണ്ടിരിക്കുന്നതെന്നും ഡിജിപി ജേക്കബ് തോമസ് പരിഹസിച്ചു.

Advertisment

publive-image

മെയ് 31 ന് സര്‍വ്വീസില്‍ വിരമിക്കാനിരിക്കെയാണ് അദ്ദേഹ ത്തിനെതിരെ നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.

തരംതാഴ്ത്തലിനെക്കുറിച്ച് ഔദ്യോഗികമായി തനിക്കിതുവരെ ഒരു അറിയിപ്പും കിട്ടിയിട്ടില്ല, എസ്‌ഐയായി പരിഗണിച്ചാലും കുഴപ്പമില്ല, ആ പോസ്റ്റ് കിട്ടിയാലും സ്വീകരിക്കും, പൊലീസിലെ ആ പോസ്റ്റിനും അതിന്റേതായ വിലയുണ്ട്, സ്രാവുകള്‍ക്കൊപ്പം ഉള്ള നീന്തല്‍ അത്ര സുഖകരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Advertisment