Advertisment

വോട്ടിംഗ് മെഷീനിൽ രേഖപ്പെടുത്തിയ വോട്ട് വിവിപാറ്റ് നോക്കി ഉറപ്പാക്കാം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

ഏഴ് ഘട്ടങ്ങളിലായി നടക്കുന്ന വോട്ടെടുപ്പിലെ ഏറ്റവും വലിയ പോളിംഗ് നടക്കുന്നത് ഇന്നാണ്. 117 മണ്ഡലങ്ങളിലായി 18 കോടിയോളം വോട്ടർമാരാണ് പോളിംഗ് ബൂത്തിലെത്തുന്നത്. 13 സംസ്ഥാനങ്ങളും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളും ഇന്ന് ജനവിധിയെഴുതുന്നു.

അതിനിടെ കേരളത്തിലെ ചില പ്രദേശങ്ങളിൽ വോട്ടിംഗ് മെഷീനിൽ അട്ടിമറി ആരോപിക്കപ്പെടുന്നുണ്ട്. കൈപത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് പോകുന്നുവെന്നാണ് കോവളത്ത് ആരോപണം. എന്നാൽ ഈ റിപ്പോർട്ട് ജില്ലാ കളക്ടർ വസുകി തള്ളിയിട്ടുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ടീകാറാം മീണയും ഈ സാധ്യത തള്ളിയിരുന്നു.

നാം രേഖപ്പെടുത്തിയ വോട്ട് പോയിരിക്കുന്നത് നാം രേഖപ്പെടുത്തിയ സ്ഥാനാർത്ഥിക്ക് തന്നെയാണെന്ന് ഉറപ്പാക്കാൻ വിവിപാറ്റ് ഉപയോഗിക്കാം. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ അഥവാ ഇവിഎമ്മിലാണ് നാം വോട്ട് രോഖപ്പെടുത്തുന്നത്. വോട്ട് രേഖപ്പെടുത്തിയ ഉടൻ തന്നെ വിവിപാറ്റ് മെഷീനിൽ സ്ലിപ്പ് തെളിയും. നാം ഏത് സ്ഥാനാർത്ഥിക്കാണോ വോട്ട് രേഖപ്പെടുത്തിയത് ആ സ്ഥാനാർത്ഥിയുടെ പേരും, ചിഹ്നവും സ്ലിപ്പിൽ ഉണ്ടാകും. നാം വോട്ട് ചെയ്ത സ്ഥാനാർത്ഥിക്ക് തന്നെയാണ് വോട്ട് പോയിരിക്കുന്നതെന്ന് സ്ഥിരീകരിക്കാനാണ് ഇത്.

ഏഴു സെക്കൻഡിനുശേഷം പേപ്പർ സ്ലിപ്പ് ഡ്രോ ബോക്‌സിൽ വീഴുന്ന സമയത്താണ് കൺട്രോളിങ് യൂണിറ്റിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീൻ വോട്ട് രേഖപ്പെടുത്തുക. വിവി പാറ്റിൽ പ്രിന്റ് ചെയ്യാതെ വന്നാൽ ആ വോട്ട് രേഖപ്പെടുത്തിയിട്ടില്ലെന്നും മനസിലാക്കാം.

Advertisment