Advertisment

"പ്രവാസികളെ കോവിഡ് പരിശോധനയുടെ പേരിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ വേട്ടയാടുന്നത് അവസാനിപ്പിക്കണം": മക്ക കെ എം സി സി.

New Update

മക്ക: വിദേശത്ത് വെച്ച് 72 മണിക്കൂറിനകം സ്വന്തം ചെലവിൽ പണം മുടക്കി കോവിഡ് പരിശോധന കഴിഞ്ഞ് നാട്ടിലെത്തുന്നവരെ കേരളത്തിലെ വിമാനത്താവളങ്ങളിൽ വെച്ച് കോവിഡ് പരിശോധന യുടെ പേരിൽ സംസ്ഥാന സർക്കാർ കൊള്ളയടിക്കുകയാണ്. 1700 രൂപയാണ് ഇതിന്റെ പേരിൽ ഈടാക്കുന്നത്. സ്വന്തം ചെലവിലുള്ള ഏഴു ദിവസത്തെ ക്വാറന്റൈനിന് ശേഷം വീണ്ടും ഒരു കോവിഡ് ടെസ്റ്റ് കൂടി നടത്തണമെന്നും നിർദേശിക്കുന്നു.

Advertisment

publive-image

ചെറിയ ശമ്പളത്തിന് ജോലി ചെയ്യുന്ന ഗൾഫ് പ്രവാസികൾക്കും ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന വർക്കും ഊഹിക്കാൻ പോലും കഴിയാത്ത തുകയാണ് മൂന്നു ടെസ്റ്റുകളുടെ പേരിൽ ചെലവഴി ക്കേണ്ടി വരുന്നത്. കോവിഡ് ഇല്ലെന്ന് പരിശോധന നടത്തി വരുന്നവരെ പിടിച്ചുപറിക്കാനാണ് കേന്ദ്ര നിർദേശത്തിന്റെ മറവിലുള്ള നീക്കം.

കോയമ്പത്തൂരും മധുരയും പൂനെയുമെല്ലാം വന്നിറങ്ങുന്നവർക്ക് ഒരു ചില്ലിക്കാശിന്റെ ചെലവില്ലാതെ ടെസ്റ്റ് നടത്താനാവും. ജെയ്പൂരിൽ 500 രൂപയും ഡൽഹിയിൽ 800ഉം മുംബൈയി യിൽ 850ഉം രൂപയാണ് പരിശോധനക്ക് ഈടാക്കുന്നത്. കേരളത്തിലെ നാലു വിമാനത്താവള ങ്ങളിലും 1700 രൂപയാണ് ഈടാക്കുന്നത്. ആധുനിക കേരളം കെട്ടിപ്പടുത്തതിൽ നിർണ്ണായക പങ്കുള്ള പ്രവാസി സമൂഹത്തോട് അനീതി അവസാനിപ്പിക്കണമെന്നും,കോവിഡ് പരിശോധന തീർത്തും സൗജന്യമാക്കണമെന്ന് മുഖ്യമന്ത്രിക്കും, കേന്ദ്രവിദേശകാര്യ മന്ത്രിക്കും അയച്ച ഇമെയിൽ സന്തേഷത്തിൽആവശ്യപ്പെട്ടു.

മക്ക കെഎംസിസി കേന്ദ്രഎക്സിക്യൂട്ടിവ് ഓൺലെൻ മീറ്റിങ്ങ് പ്രസിഡന്റ് കുഞിമോൻകാക്കിയ ഉൽഘാടനം ചെയ്തു, ട്രഷറർ സുലൈമാൻമാളിയേക്കൽ,മുഹമ്മത് മൗലവി, മുസ്തഫ മുഞകുളം,നാസർ കാൻസാറ, ഹംസ മണ്ണാർമല, മുഹമ്മദ് ഷ മുക്കം, മുസ്തഫപട്ടാമ്പി,ഹാരിസ് പെരുവളളൂർ, എന്നിവർ പങ്കെടുത്തു. സെക്രട്ടറി മുജീബ് പുക്കോട്ടൂർ സ്വാഗതംപറഞ്ഞു.

Advertisment