Advertisment

മക്ക – മദീന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭിക്കള്‍ വൈകും .ഇത് സംബന്ധിച്ച് വന്ന വാര്‍ത്തകള്‍ തെറ്റ് .

author-image
admin
Updated On
New Update

ജിദ്ദ: മക്ക – മദീന ഹറമുകള്‍ക്കിടയില്‍ ഗതാഗതം നടത്തുന്ന ഹറമൈന്‍ അതിവേഗ ട്രെയിന്‍ സേവനം ഇന്ന് ബുധനാഴ്ച മുതല്‍ പുനസ്ഥാപിക്കുമെന്ന വാര്‍ത്തയെ ഔദ്യോഗീക വൃത്തങ്ങള്‍ നിഷേധിച്ചു. നവംബര്‍ 13 ബുധനാഴ്ച മുതല്‍ ട്രെയിന്‍ സര്‍വ്വീസ് പുനരാരംഭി ക്കുമെന്ന് നേരത്തെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Advertisment

publive-image

പുതിയ റെയില്‍ പാതയുടെ പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടന്നു കൊണ്ടിരിക്കു കയാണ്. കിംഗ് അബ്ദുല്‍ അസീസ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ റെയില്‍വേസ്‌റ്റേ ഷനിലെ ഒരുക്കങ്ങളും ചില സാങ്കേതിക ജോലികളും നടന്നു കൊണ്ടിരിക്കുകയാണെന്നും പുതിയ പാതയും റെയില്‍വേ സ്‌റ്റേഷനും പ്രവര്‍ത്തന സഞ്ചമാവുന്ന മുറക്ക് ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുന്ന വിവരം സൗദി അറേബ്യന്‍ റെയില്‍വേ കമ്പനി (സാര്‍) അറിയിക്കുന്നതാണെന്നും അതിന് ശേഷം മാത്രമേ ഓണ്‍ലൈന്‍ ടിക്കറ്റു ഇടപാടുകള്‍ പ്രവര്‍ത്തിക്കുകയുള്ളൂവെന്നും ഔദ്യോഗീക വൃത്തങ്ങള്‍ ഇന്ന് അറിയിച്ചു.

ട്രെയിന്‍ ഗതാഗതത്തിനു മുന്നോടിയായി പുതിയ റെയില്‍ പാതയും റെയില്‍വേ സ്‌റ്റേഷനും സര്‍വ്വീസിന് സുസഞ്ചമായോ എന്നറിയാന്‍ പുതിയ ഗതാഗത വകുപ്പ് മന്ത്രി എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ നേരിട്ട് വന്നു പരിശോധിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. സുലൈമാനിയ്യ റയില്‍വേ സ്‌റ്റേഷനു തീ പിടിച്ചതിന് ശേഷം 30 ദിവസങ്ങള്‍ക്കുള്ളില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കുമെന്ന് അന്നത്തെ ഗതാഗത വകുപ്പ് മന്ത്രി ഡോക്ടര്‍ നബീല്‍ ആമൂദി വ്യക്തമാക്കിയിരുന്നു.

Advertisment