മക്ക – മദീന റയിൽവേ: ജൂൺ പന്ത്രണ്ടു മുതൽ ഇരുദിശ സർവീസുകൾ

അക്ബര്‍ പൊന്നാനി ജിദ്ദ റിപ്പോര്‍ട്ടര്‍
Tuesday, June 11, 2019

ജിദ്ദ: മക്ക – മദീന തിരുനഗരങ്ങളെ ബന്ധിപ്പിക്കുന്ന ഹറമൈൻ അതിവേഗ റെയിൽവേ ബുധനാഴ്ച (ജൂൺ 12 ) മുതൽ സർവീസ് വികസിപ്പിക്കുന്നു. മക്കയിൽ നിന്നും മദീനയിൽ നിന്നും ഒരേ സമയം ഇരു ദിശകളിലേയ്ക്കും സർവീസുകൾ ഏർപ്പെടുത്തി കൊണ്ടാണ് പ്രവർത്തനം വികസിപ്പിക്കുന്നത്.

നിലവിൽ ആഴ്ചയിൽ അഞ്ചു ദിവസങ്ങളിലാണ് ട്രെയിൻ സർവീസുകൾ. ബുധൻ, വ്യാഴം, വെള്ളി, ശനി, ഞായർ എന്നീ ദിവസങ്ങളിലാണ് ഇത്. പുറപ്പെടുന്ന സമയം: രാവിലെ എട്ട്, ഉച്ചയ്ക്ക് പന്ത്രണ്ട്, ഉച്ച തിരിഞ് 3 .15 , വൈകീട്ട് 6 .15 , രാത്രി എട്ട്.

യാത്രക്കാരുടെ ആധിക്യം പരിഗണിച്ചാണ് സർവീസ് വികസിപ്പിക്കുന്നതിന് ഹറമൈൻ റെയിൽവേ പദ്ധ്വതി അധികൃതർ വിശദീകരിച്ചു. വിശുദ്ധ നഗരങ്ങളെ ബന്ധിപ്പിച് ജിദ്ദയുടെ കടന്നു പോകുന്ന ഹറമൈൻ  അതിവേഗ ഇലക്ട്രിക് ട്രെയിൻ സർവീസ് ആരംഭിച്ച   ശേഷമുള്ള ആദ്യ ഹജ്ജ് സീസൺ ആണ് വരാനിരിക്കുന്നത്. വർഷങ്ങൾക്ക് മുമ്പേ നടപ്പിൽ വന്ന മിനാ – അറഫാ – മുസ്ദലിഫ – മിനാ റൂട്ടിലെ മശാഇർ ഹജ്ജ് ട്രെയിനിന് പുറമെ മക്കാ – മദീനാ റൂട്ടിൽ കൂടി ആധുനിക സൗകര്യങ്ങളോട് കൂടിയ ട്രെയിൻ സർവീസ് വന്നതോടെ തീർത്ഥാടകരുടെ യാത്രാ കാര്യങ്ങൾ അയത്ന ലളിതമാവും.

450 കിലോമീറ്റർ ദൈർഘ്യമുള്ളതാണ് ഹറമൈൻ റെയിൽ പാത. മണിക്കൂറിൽ മുന്നൂറ് കിലോമീറ്റര് വേഗതയിലാണ് സർവീസ്. സൗദി റയിൽവേ ഓർഗനൈസേഷന്റെ അഭിമാന പദ്ധ്വതിയായ ഹറമൈൻ ഹൈസ്‌പീഡ്‌ റെയിൽ പ്രൊജക്റ്റ് 2012 ലാണ് പണി തുടങ്ങിയത്. സ്പാനിഷ് കമ്പനി നിർമിച്ച 417 സീറ്റുകളുള്ള 35 ബോഗികളാണ് സർവീസിൽ ഉണ്ടാവുക. വർഷത്തിൽ അറുപതു മില്യൺ യാത്രക്കാരെ ഹറമൈൻ റയിൽവെ വഹിക്കുമെന്നാണ് കണക്ക്.

×