Advertisment

രാജു പറയുന്നത് ഞങ്ങളുടെ നേതാവിന് സിനിമയില്‍ മാത്രമേ മുഖ്യമന്ത്രിയാകാന്‍ കഴിയൂ എന്നാണ് , എന്നാല്‍ രാജുവിന് സിനിമയില്‍ പോലും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല’ ; കമല്‍ഹാസനെ പരിഹസിച്ച മന്ത്രിയ്‌ക്കെതിരെ മക്കള്‍ നീതി മയ്യം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ചെന്നൈ: തമിഴ്‌നാട് മന്ത്രി കെ.രാജുവിന് മറുപടിയുമായി മക്കള്‍ നീതി മയ്യം. പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ എ.ഐ.ഡി.എം.കെ ആശങ്കപ്പെടുന്നുവെന്നതിന്റെ തെളിവാന് അധ്യക്ഷന് നേരെ വ്യക്തിപരമായ ആക്രമണവുമായി രാജു രംഗത്തെത്താന്‍ കാരണമെന്ന് മക്കള്‍ നീതി മയ്യം വക്താവ് മുരളി അബ്ബാസ് പറഞ്ഞു.

Advertisment

publive-image

‘ഞങ്ങള്‍ വലിയ പാരമ്പര്യമുള്ള പാര്‍ട്ടിയല്ല. പക്ഷെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഞങ്ങള്‍ക്ക് അഞ്ച് ശതമാനം വോട്ട് ലഭിച്ചിരുന്നു. 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇനി ഞങ്ങളുടെ ലക്ഷ്യം.’

രാജുവിന് സിനിമയില്‍ പോലും മുഖ്യമന്ത്രിയാകാന്‍ സാധിക്കില്ലെന്നും മുരളി അബ്ബാസ് പറഞ്ഞു.

‘അവര്‍ക്ക് (എ.ഐ.ഡി.എം.കെ) ഞങ്ങളുടെ ആശയങ്ങളെയും പ്രത്യയശാസ്ത്രങ്ങളേയും വിമര്‍ശിക്കാന്‍ കഴിയില്ല. അതാണ് കമല്‍ഹാസനെ വ്യക്തിപരമായി ആക്രമിക്കുന്നത്. ഞങ്ങള്‍ അത് കാര്യമാക്കുന്നില്ല. രാജു പറയുന്നത് ഞങ്ങളുടെ നേതാവിന് സിനിമയില്‍ മാത്രമേ മുഖ്യമന്ത്രിയാകാന്‍ കഴിയൂ എന്നാണ്. എന്നാല്‍ രാജുവിന് സിനിമയില്‍ പോലും മുഖ്യമന്ത്രിയാകാന്‍ കഴിയില്ല.’

കമല്‍ഹാസന് സിനിമയില്‍ മാത്രമേ മുഖ്യമന്ത്രിയാകാന്‍ കഴിയൂവെന്നും ജീവിതത്തില്‍ അതിന് സാധിക്കില്ലെന്നുമായിരുന്നു രാജുവിന്റെ പരാമര്‍ശം.

Advertisment