Advertisment

മക്കരപ്പറമ്പ് പഞ്ചായത്തിൽ സജീവമായ ജനകീയ വെൽഫെയർ കിച്ചൺ 62 ദിവസം പിന്നിട്ടു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മക്കരപ്പറമ്പ്: ലോക്ഡൗണിന്റെ തുടക്കം മുതൽ മക്കരപ്പറമ്പ പഞ്ചായത്തിൽ ഭക്ഷണത്തിന് പ്രയാസപ്പെടുന്നവർക്കും വടക്കാങ്ങര ടാലന്റ് പബ്ലിക് സ്കൂളിൽ പ്രവർത്തിക്കുന്ന പഞ്ചായത്ത് ഡി.സി.സിയിലെ രോഗികൾക്കും വളണ്ടിയർമാർക്കും മുടങ്ങാതെ ഭക്ഷണം എത്തിച്ച് കൊടുത്ത് ശ്രദ്ധേയമായി വെൽഫെയർ കിച്ചൺ. വെൽഫെയർ പാർട്ടി മക്കരപ്പറമ്പ പഞ്ചായത്ത് കമ്മിറ്റിയാണ് വെൽഫെയർ കിച്ചണിന്‌ ചുക്കാൻ പിടിക്കുന്നത്.

വനിതകളടക്കം 20 ഓളം ടീം വെൽഫെയർ വളണ്ടിയർമാരാണ് മെയ് 4ന് തുടങ്ങിയ വെൽഫെയർ കിച്ചണിൽ നിന്നും വിവിധ വാർഡുകളിലേക്ക് ഒരൊറ്റ സമയവും മുടങ്ങാതെ ദിവസേന 3 നേരവും ഭക്ഷണം വിതരണം ചെയ്ത് കൊണ്ടിരിക്കുന്നത്. കോവിഡ് പോസിറ്റീവ് കാരണം ഭക്ഷണം പാകം ചെയ്യാൻ പ്രയാസപ്പെടുന്ന പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും ഒരു വലിയ ആശ്രയമാണ് വെൽഫെയർ കിച്ചൺ. കൂടാതെ മക്കരപ്പറമ്പ ഗ്രാമ പഞ്ചായത്ത് ഡി.സി.സിയിലെ രോഗികൾക്കും വളണ്ടിയർമാർക്കുമാവശ്യമായ ഭക്ഷണങ്ങൾ തുടക്കം മുതൽ നൽകി വരുന്നതും വെൽഫെയർ കിച്ചണിൽ നിന്നാണ്.

പൊതു ജനങ്ങളിൽ നിന്നും ഭക്ഷണം പാചകം ചെയ്യുന്നതിനാവശ്യമായ സാധനങ്ങൾ ശേഖരിക്കുക വഴി വെൽഫെയർ കിച്ചൺ പഞ്ചായത്തിൽ ഇതിനകം ജനകീയമായിത്തീർന്നു. കിച്ചണിനാവശ്യമായ സാമ്പത്തിക ബാധ്യതയും സ്പോൺസറിംഗിലൂടെയാണ് വെൽഫെയർ പാർട്ടി കണ്ടെത്തുന്നത്. മുംതാസ്, നൂർജഹാൻ എന്നീ വനിതാ വളണ്ടിയർമാരാണ് രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതിന് നേതൃത്വം നൽകുന്നത്.

Advertisment