Advertisment

ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പൊട്ടിക്കുന്ന സംഘം പിടിയില്‍

New Update

എറണാകുളം : സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ബൈക്കില്‍ കറങ്ങി നടന്ന് സ്ത്രീകളുടെ മാല കവര്‍ച്ച നടത്തുന്ന സംഘം പിടിയില്‍. കവര്‍ച്ച നടത്തുന്ന രണ്ടംഗ സംഘത്തെ എറണാകുളം വടക്കേക്കര പൊലീസാണ്‌ അറസ്റ്റ് ചെയ്തത്.

Advertisment

publive-image

ആലപ്പുഴ, തൃശൂര്‍, എറണാകുളം, ഇടുക്കി, കൊല്ലം ജില്ലകളില്‍ 10 ഓളം കേസുകളില്‍ പ്രതികളാ യ സംഘത്തെയാണ് വടക്കേക്കര പൊലീസ് പിടികൂടിയത്. വടക്കേക്കര പാലിയം ഭാഗത്ത് നടത്തിയ മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ ഇവര്‍ പൊലീസിന്റെ വലയിലാവുകയായിരുന്നു.

ജയിലില്‍ വച്ച്‌ പരിചയപ്പെട്ടാണ് പ്രതികള്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്തത്. കൊല്ലം കാവനാട് ഭാഗത്ത് നിന്ന് മോഷ്ടിച്ച ബൈക്കിലായിരുന്നു മോഷണങ്ങള്‍.

mala moshanam accused arrest
Advertisment