Advertisment

കോഴിക്കോട് വിമാനത്താവള വികസനവും, വലിയ വിമാന സർവീസ് പുനരാരംഭിക്കലും അനന്തമായി വൈകുന്നതിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ദുബായ് ഭാരവാഹികൾ ആശങ്ക അറിയിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: വലിയ വിമാന സർവീസ് പുനരാരംഭിക്കുന്നതിന് ഡി.ജി.സി.എ യുടെ റൺവേ ഇരുവശവും മണ്ണിട്ടു നിരപ്പാക്കൽ നിബന്ധന മണ്ണെടുക്കൽ റവന്യൂ അധികൃതർ തടഞ്ഞുവെന്നറിയിച്ചു കരാറുകാരൻ നിർത്തിവെച്ചതിൽ മലബാർ ഡെവലപ്മെന്റ് കൗൺസിൽ ദുബായ് റീജിയൻ കൺവീനർ ബ്യൂട്ടി പ്രസാദും, കെ.അനസും ആശങ്ക മലബാർ ഡെവലപ്മെന്റ് കൗൺസിലിനെ അറിയിച്ചു.

ഇന്ന് കോഴിക്കോട് മലബാർ ഡെവലപ്മെന്റ് കൗൺസിൽ ഓഫീസിൽ പ്രസിഡണ്ട് ഷെവലിയാർ സി. ഇ.ചാക്കുണ്ണിയും, മറ്റു ഭാരവാഹികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അവർ ദുബായിലെ പ്രവാസികളുടെ ആശങ്ക അറിയിച്ചത്.

കോവിഡ് മൂലം സ്വദേശികളും പ്രവാസികളും ഒരുപോലെ ഒരുപോലെ സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്ന ഈ വേളയിൽ നാട്ടിൽ ബന്ധുക്കളുടെ മരണവും മറ്റും അത്യാവശ്യ കാര്യങ്ങൾക്കും നെടുമ്പാശ്ശേരിയിൽ വന്നു മലബാറിലെ പല ഭാഗങ്ങളിലേക്കും എത്തേണ്ട അവസ്ഥയിലാണ്. ഇത് ധനനഷ്ടത്തിനും, സമയനഷ്ടത്തിനും, മറ്റു അമിത ചിലവുകൾക്കും, ദുരിതത്തിനും ഇടവരുത്തുന്നു. ഈ കാര്യത്തിൽ അടിയന്തിര ഇടപെടലുകൾ മലബാർ ഡെവലപ്മെന്റ് കൗൺസിലും സമാന സംഘടനകളും നടത്തണമെന്ന് അവർ അഭ്യർത്ഥിച്ചു.

ഈ വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, കോഴിക്കോട് വിമാനത്താവളത്തോട് വർഷങ്ങളായി തുടരുന്ന ബന്ധപ്പെട്ടവരുടെ അവഗണനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാൻ കൂടിയായ ബഹുമാനപ്പെട്ട സ്ഥലം എം പി കുഞ്ഞാലിക്കുട്ടി സാഹിബ് സ്ഥാനം രാജി വെച്ചു.

അതിനാൽ കോ - ചെയർമാൻ ബഹുമാനപ്പെട്ട എം. പി ശ്രീ എം കെ രാഘവൻ അവർകളോട് എത്രയും വേഗം യോഗം വിളിച്ചു ചേർക്കാൻ അഭ്യർത്ഥിച്ചിട്ടുണ്ട് എന്നും എയർപോർട്ട് അഡ്വൈസറി കമ്മിറ്റി അംഗം കൂടിയായ കൗൺസിൽ പ്രസിഡന്റ് അവരെ അറിയിച്ചു.

മലബാർ ഡെവലപ്മെന്റ് കൗൺസിലിന്റെ പുതിയ ഓഫീസിൽ എത്തിയ ദുബായ് റീജിയൻ കൺവീനർ ബ്യൂട്ടി പ്രസാദിനെ മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡണ്ട് ഷെവലിയാർസി. ഇ. ചാക്കുണ്ണി , ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം കെ അയ്യപ്പൻ, സെക്രട്ടറി പി.ഐ അജയൻ, ഖജാൻജി എം വി കുഞ്ഞാമു എന്നിവർ പൂച്ചെണ്ടു നൽകി സ്വീകരിച്ചു.

കോഴിക്കോട് വിമാനത്താവളത്തിലെ അടിസ്ഥാനസൗകര്യ വികസനത്തിനും കൂടുതൽ സ്ഥലങ്ങളിലേക്ക് അഭ്യന്തര - അന്തർദേശീയ സർവീസുകൾ ആരംഭിക്കുന്നതിനും പ്രവാസികളും, മലബാറിലെ സമാന സംഘടനകളും , ജനപ്രതിനിധികളും യോജിച്ചു കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ശക്തമായ സമ്മർദ്ദം തിരഞ്ഞെടുപ്പ് വേളയിൽ നടത്തണമെന്ന് കൂടിക്കാഴ്ചയിൽ അഭിപ്രായപ്പെട്ടു.

കഴിഞ്ഞദിവസം യാത്രക്കാരന്റെ വിലയേറിയ വാച്ച് പരിശോധനയുടെ പേരിൽ കേടു വരുത്തിയത് ഉൾപ്പെടെ അനവധി പ്രശ്നങ്ങൾ അടുത്ത ഉപദേശക സമിതി യോഗത്തിലും ബന്ധപ്പെട്ട അധികാരികളുടെയും ശ്രദ്ധയിൽ പെടുത്തും എന്നും കൗൺസിൽ പ്രസിഡണ്ട് അവരെ അറിയിച്ചു.

kozhikode news
Advertisment