Advertisment

സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പുതിയ നിയമനങ്ങൾ ;സീറോമലബാര്‍സഭ ഇന്‍റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങരയും മീഡിയാ കമ്മീഷൻ പുതിയ സെക്രട്ടറി ഫാ. അലക്സ് ഓണംപള്ളിയും നിയമിതരായി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കാക്കനാട് : സീറോ മലബാർ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ പുതിയ നിയമനങ്ങൾ നടത്തി. സീറോ മലബാർ സഭ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി ഇരിങ്ങാലക്കുട രൂപതാ അംഗം ആയ ഫാദർ സെബി കൊളങ്ങരയും മീഡിയ കമ്മീഷൻ സെക്രട്ടറിയായി ഫാദർ അലക്സ് ഓണം പള്ളിയും നിയമിതരായി. സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന ഫാദർ ജോബി മാപ്രകാവിലും മീഡിയ കമ്മീഷൻ സെക്രട്ടറി ആയിരുന്നു ഫാദർ ആന്‍റണി തലച്ചെല്ലൂരും കാലാവധി പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പുതിയ നിയമനങ്ങൾ നടന്നത്.

Advertisment

 

publive-image

സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഇരിക്കുന്ന ഫാദർ സെബി കൊളങ്ങര ഇരിങ്ങാലക്കുട രൂപതയിലെ പരീകാട്ടുകര സെൻറ് മേരിസ് ഇടവക അംഗമാണ്. ഇരിങ്ങാലക്കുട രൂപതയുടെ വൈസ് ചാൻസിലറായും മീഡിയ സെന്‍ററായ ദർശൻ മീഡിയയുടെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.

കഴിഞ്ഞ അഞ്ച് മാസമായി വെണ്ണൂർ സെൻറ് മേരിസ് ഇടവകയിൽ വികാരിയായി പ്രവർത്തിച്ചു വരുമ്പോഴാണ് സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടറായി പുതിയ നിയമനം ലഭിച്ചത്.

സീറോ മലബാർ സഭയുടെ മീഡിയ കമ്മീഷൻ സെക്രട്ടറിയായി നിയമിതനായ ഇരിക്കുന്ന ഫാദർ അലക്സ് ഓണംപള്ളി മാനന്തവാടി രൂപതയിലെ ബോസ് പാറ ജോസഫ്സ് ഇടവകാംഗമാണ്. കല്യാൺ രൂപതയിലെ സേവനത്തിനുശേഷം കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ നേതൃത്വം നൽകുന്ന ഡൽഹിയിലെ നിസ്കോർട്ട് മീഡിയ കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി പ്രവർത്തിച്ചിട്ടുണ്ട് .

മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം ഗവേഷണവും നടത്തിവരുന്നു കഴിഞ്ഞ ഒരു വർഷമായി വലിയകൊല്ലി ഇന്‍ഫന്‍റ് ജീസസ് ഇടവകയിലെ വികാരിയായി പ്രവർത്തിച്ചു വരുമ്പോഴാണ് മീഡിയ കമ്മീഷൻ സെക്രട്ടറിയായി നിയമിതനായിരിക്കുന്നത്.

കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ നടന്ന ചടങ്ങിൽ സ്ഥലം മാറിപ്പോകുന്ന വൈദികർക്ക് യാത്രയയപ്പ് നൽകി .കർദിനാൾ മാർ ജോർജ് ആലഞ്ചേരി, ഇന്റർനെറ്റ് മിഷൻ ചെയർമാൻ മാർ ജോസഫ് പൊരുന്നേടം, വൈസ് ചെയർമാൻ മാർ ജോസഫ് പാണ്ടാരശ്ശേരിയിലി‍, മീഡിയ കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പാംപ്ലാനി ,കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയ പുരയ്ക്കൽ, സഭാ കാര്യാലയത്തിൽ സേവനം ചെയ്യുന്ന വൈദികർ ,സമർപ്പിതർ, സ്റ്റാഫ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു .

കഴിഞ്ഞ ആറു വർഷക്കാലമായി സീറോ മലബാർ സഭയുടെ ഇന്റർനെറ്റ് മിഷൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത ഫാദർ ജോബി മാപ്രകാവിൽ സഭയിലെ വിവിധ രൂപതകളുടേയും ഇടവകകളുടേയും വെബ്സൈറ്റുകൾ രൂപപ്പെടുത്തുന്നതിലും മൊബൈൽ അപ്ലിക്കേഷൻ തയ്യാറാക്കുന്നതിലും സീറോ മലബാർ സഭ മാട്രിമോണിയൽ വെബ്സൈറ്റ് പ്രവർത്തനക്ഷമമാക്കുന്നതിനും ശ്രദ്ധ പതിപ്പിച്ചു.

എം എസ് റ്റി സഭയുടെ മൈനർ സെമിനാരിയിൽ അധ്യാപകനായിട്ടാണ് അദ്ദേഹത്തിന്റെ പുതിയ നിയമനം. 2019 രൂപപ്പെട്ട മീഡിയ കമ്മീഷന്റെ പ്രഥമ സെക്രട്ടറിയായി ഒരു വർഷം സേവനം ചെയ്ത ഫാദർ ആന്റണി തലച്ചെല്ലൂര്‍ സഭാ നിയമത്തില്‍ ഉപരിപഠനം നടത്തുന്നതിനായിട്ടാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്.

malabar saba appoinment
Advertisment