Advertisment

ഒരു വയറുട്ടാം, ഒരു വിശപ്പടക്കാം - പോലീസ് പദ്ധതി മലമ്പുഴയിലും

New Update

മലമ്പുഴ: ഒരു വയറുട്ടാം, ഒരു വിശപ്പടക്കാം - പോലീസ് പദ്ധതി മലമ്പുഴയിലും . കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ വിശന്നിരിക്കുന്നവർക്ക് ഭക്ഷണം നൽകുകയെന്ന സംസ്ഥാന പോലീസിൻ്റെ ഒരു വയറൂട്ടാം ഒരു വിശപ്പടക്കാം പദ്ധതി മലമ്പുഴ എസ് പി ലൈനിൽ തുടങ്ങി.

Advertisment

publive-image

ലോക്ക് ഡൗൺ പൂർത്തിയാവുന്ന 14 വരെ ഭക്ഷണമുണ്ടാക്കി നൽക്കും. പഞ്ചായത്തിലെ 12-ാം വാർഡ് എസ് പി ലൈനിലെ 300 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. മലമ്പുഴ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര രാമചന്ദ്രനും ,റിട്ട: ഡിവൈഎസ്പി കാസിം ചേർന്ന് ഉദ്ഘാടനം ചെയ്തു'

'കോവിഡ് 19 ൻ്റെ സാഹചര്യത്തിൽ എല്ലാവരും, വീട്ടിനകത്താണ്. തെരുവിൽകഴിയുന്നവർ, ദിവസകൂലിക്കാർ, യാത്ര പാതിവഴിയിൽ മുടങ്ങിയവരുൾപെടെയുള്ളവർക്ക് ഭക്ഷണമെത്തികും. കേരള പോലീസ് നന്മ ഫൗണ്ടേഷൻ, മിഷൻബെറ്റർ ടുമാറോ, ഔറെസ് പോൺസിബിലിറ്റി ടുചിൽഡ്രൻ, മലമ്പുഴ പഞ്ചായത്ത്, സ്റ്റുഡൻ്റ് പോലീസ് കേഡറ്റ്, ഹുമൺവെൽ കെയർ ഫൗണ്ടേഷൻ, മലമ്പുഴ ജനമൈത്രി പോലീസ് എന്നീ വരുടെ സഹകരണത്തോടെയാണ് 10 ദിവസത്തെ ഭക്ഷണം നൽക്കുന്നത്.

പഞ്ചായത്ത് വികസന സമിതി ചെയർമാൻ തോമസ് വാഴപ്പള്ളി,ജനമൈത്രി കോ ഓർഡിനേറ്റർ ആർ ജയരാജ്, ഒ ആർ സിജൻസൺ, സ്പഷൽ ബ്രാഞ്ച് എസ് ഐ ബി സുനിൽകുമാർ, എച്ച് ഡബ്ലിയു സി എഫ് ട്രെസ്റ്റി മുഹമ്മദ് ഷാഫി, പഞ്ചായത്തഗം എൻ ബാബു എന്നിവർ സംസാരിച്ചു.

Advertisment