Advertisment

മന്ത്രി എ.കെ ബാലൻ്റ വോട്ട് കച്ചവട ആരോപണം അടിസ്ഥാന രഹിതം - മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി

author-image
ജോസ് ചാലക്കൽ
New Update

publive-image

Advertisment

പാലക്കാട്: പാലക്കാട് യുഡിഎഫ് വോട്ട് മറിച്ചു വിറ്റെന്ന എ.കെ ബാലൻ്റ ആരോപണം അടിസ്ഥാന രഹിതമാണെന്നും തൻ്റെ പാർട്ടി പ്രതിനിധിയുടെ പരാജയഭീതിയെ മറികടക്കാനാണ് ഈ ആരോപണം ഉന്നയിച്ചതെന്നും ഇത് പരാജയത്തിൻ്റെ മുൻകൂർ ജാമ്യമെടുക്കലുമാണെന്ന് യുഡിഎഫ് മലമ്പുഴ നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

ശിവദാസമേനോനും വി.എസ് അച്ചുതാനന്ദനുമടക്കം പ്രഗൽഭരായവർ വിജയിച്ചെങ്കിലും അടിസ്ഥാന വികസനങ്ങളായ കുടിവെള്ളം, റോഡ്, പാലം തുടങ്ങിയവയൊന്നും നടപ്പാക്കിയില്ലെന്ന് വോട്ടർമാർ പരാതി പറഞ്ഞതോടെയാണ് എൽഡിഎഫ് പരാജയം മുന്നിൽ കണ്ടതെന്നു് യുഡിഎഫ് സ്ഥാനാർത്ഥി എസ്.കെ അനന്തകൃഷ്ണൻ ചൂണ്ടിക്കാട്ടി.

ചോദിച്ച സീറ്റ് കിട്ടാത്ത ദേഷ്യമാണ് അഡ്വ. ജോൺ ജോണിൻ്റെ ആരോപണമെന്നും വേണ്ടത്ര പ്രവർത്തകരില്ലാത്ത അദ്ദേഹത്തിൻ്റെ പ്രവർത്തന അനുഭവം എഐസിസിയെ അറിയിച്ചിട്ടുണ്ടെന്നും മലമ്പുഴ നിയോ ജക മണ്ഡലം ചെയർമാൻ കെ കോയക്കുട്ടി പറഞ്ഞു.

അണികളില്ലാത്ത ജോൺ ജോണിനെ പുറത്താക്കിയാൽ പാർട്ടിയെ തന്നെ പുറത്താക്കിയ പോലെയാണെന്നും അദ്ദേഹം പറഞ്ഞു. പുതുശ്ശേരി പഞ്ചായത്തിൽ സിപിഎമ്മിന്‍റെ കോട്ടകളിൽ അഞ്ചു തവണ മത്സരിച്ച് വിജയിച്ച അനന്തകൃഷ്ണൻ ഇത്തവണ മലമ്പുഴയിൽ വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും യുഡിഎഫ് നിയോജക മണ്ഡലം തിരഞ്ഞെടുപ്പു കമ്മിറ്റി അഭിപ്രായപ്പെട്ടു.

സ്ഥാനാർത്ഥി എസ്.കെ അനന്തകൃഷ്ണൻ, ചെയർമാൻ കെ കോയക്കുട്ടി, ജനറൽ കൺവീനർ കെ ശിവരാജേഷ്, കോ- ഓർഡിനേറ്റർ വിജയ് ഹൃദയരാജ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

palakkad news
Advertisment