Advertisment

മലമ്പുഴ ഡാം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്ക്

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ :മലമ്പുഴ ഡാം സന്ദർശിക്കാൻ വിനോദ സഞ്ചാരികളുടെ തിരക്ക്. തെരഞ്ഞെടുപ്പ് കഴിഞ്ഞുള്ള ആദ്യ ഞായറാഴ്ച മലമ്പുഴ ഡാം, ഗാർഡൻ എന്നിവിടങ്ങളില്‍ വൻ തിരക്കായിരുന്നു. ലോക്ക്ഡൗണിനു ശേഷം ആദ്യമായാണ് ഇത്രയധികം സന്ദർശകർ ഒരു ദിവസമെത്തുന്നത്.

Advertisment

publive-image

1,35,280 രൂപ വരുമാനം ലഭിച്ചു. 4193 മുതിർന്നവരും 790 കുട്ടികളുമെത്തി. കൂടുതലും ജില്ലയിൽനിന്നുള്ളവരാണ്. മലപ്പുറം, കോയമ്പത്തൂർ ഭാഗത്തുനിന്നും നിരവധി പേരെത്തി.

ഉദ്യാനത്തിലേക്കുള്ള പ്രവേശന സമയം ആറാക്കി കുറച്ചതിനാൽ അതിനുശേഷം എത്തിയവർ പുറത്തുനിന്ന് കണ്ടുമടങ്ങി. ഉദ്യാനം തുറന്നെങ്കിലും കുട്ടികളുടെ പാർക്ക് ഇപ്പോഴും തുറന്നിട്ടില്ല. ക്രിസ്തുമസ്, ന്യൂ ഇയർ അവധിക്കാലമായതിനാൽ ശനി, ഞായർ ദിവസങ്ങളിൽ തിരക്ക് വർധിക്കാൻ സാധ്യതയുണ്ട്.

malambuzha dam
Advertisment