Advertisment

മലമ്പുഴയില്‍ ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: തൊട്ടിലും സൈക്കിളും, കളിപാടങ്ങളും റെഡി, കുരുന്നുകൾക്ക് ഇനി ബോറഡി വേണ്ട. ഇവർക്കായി കാത്തിരിക്കുന്നത് ചോട്ടഭീം, ടോം ആൻറ് ജെറി, ആൻക്രി ബേർഡ്,തുടങ്ങി കുഞ്ഞുങ്ങളുടെ ഇഷ്ടകാർട്ടൂൺ പാത്രങ്ങളുമുണ്ട്, കുഞ്ഞു കസേരകളിലിരുന്ന് ഇവരോട് സല്ലപിച്ചിരുന്നാൽ സമയം പോകുന്നത് അറിയില്ല.

Advertisment

publive-image

ഇതൊന്നും അംഗൻവാടിയിലോ, കിഡ്സ് സെൻ്ററിലോ അല്ല. മലമ്പുഴ പോലീസ് സ്‌റ്റേഷന് സമീപത്ത് ശനിയാഴ്ച്ച സംസ്ഥാന പോലീസ് മേധാവി ഉദ്ഘാടനം ചെയ്ത ശിശു സൗഹൃദ പോലീസ് സ്റ്റേഷനാണിത്. കുട്ടികളുടെ മാനസികവും, ശാരീരികമായ വികാസം ലക്ഷ്യമാക്കി സംസ്ഥാന സർക്കാറിൻ്റെ സംരഭമാണിത്.

മലമ്പുഴയിലെ ശിശു സൗഹൃദ സ്റ്റേഷൻ മലമ്പുഴ ഐ എസ് എച്ച് ഒ, ബി കെ സുനിൽ കുമാർ സ്റ്റേഷൻതുറന്നു.ഡി വൈ എസ് പി പി ശശികുമാർ ,ഇൻസ്പെക്ടർ വിജയരാഘവൻ, ഉല്ലാസ്, ബാബു, പത്മരാജൻ, എ എസ് ഐമാരായ ഉമ്മർ ഫറുക്ക്, എം രമേഷ് എന്നീ വർ സംസാരിച്ചു.

malampuzha
Advertisment