Advertisment

മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു.... എന്റെ സ്വന്തം കാശിന്.... അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ?... അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍?....മറുപടിയുമായി മാല പാര്‍വതി

author-image
ഫിലിം ഡസ്ക്
Updated On
New Update

തിരുവനന്തപുരം: ഹാപ്പി സര്‍ദാര്‍ സിനിമയുടെ ലൊക്കേഷനില്‍ അനുഭവിക്കേണ്ടി വന്ന അപമാനത്തെ കുറിച്ച്‌ നടി മാല പാര്‍വ്വതി ഒരു ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. നടന്നത് പീ‌ഡനമല്ലെന്നും പിന്നീട് വിശദീകരിക്കാമെന്നും ഫേസ്ബുക്കിലൂടെത്തന്നെ അവര്‍ വ്യക്തമാക്കിയിരുന്നു.

Advertisment

publive-image

എന്നാല്‍ ഇതിനെതിരെ 'ഹാപ്പി സര്‍ദാര്‍ ചിത്രത്തിന്റെ നിര്‍മ്മാതാവിന്റെ കാഷ്യര്‍ മാല പാര്‍വ്വതിയുടെ പേര് പരാമര്‍ശിക്കാതെ ഒരു അമ്മ നടി തങ്ങളുടെ ലൊക്കേഷനില്‍ കാരവന്‍ ആവശ്യപ്പെട്ടെന്ന പോസ്റ്റ് ചെയ്തിരുന്നു.

ഇതിന് മറുപടിയുമായി മാല പാര്‍വ്വതി രംഗത്തെത്തിയിരിക്കുകയാണ്. ഷൂട്ടിംഗ് സെറ്റില്‍ ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടിയിരുന്നില്ലെന്നും ഇതുകൊണ്ട് തന്നെ സ്വന്തം ചിലവില്‍ താന്‍ ഒരു കാരവന്‍ വാടകയ്ക്ക് എടുക്കുകയായിരുന്നെന്നും മാലാ പാര്‍വ്വതി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

Happy sardar.. എന്ന സിനിമയില്‍ അമ്മ നടി കാരവന്‍ ചോദിച്ചു എന്നൊരാരോപണം Sanjay Pal ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസര്‍ടെ കാഷ്യര്‍ ആണ് ആള്. ചായ, ഭക്ഷണം, ടോയ്ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവന്‍ ചോദിക്കാന്‍ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതല്‍ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റില്‍ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ തന്നിരുന്നിടത്ത് ബ്ലോക്ക്‌ ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെണ്‍കുട്ടികള്‍ക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങള്‍? Sanjay Pal എന്ന ആള്‍ക്കുള്ള മറുപടിയാണിത്.

ബില്ല് ചുവടെ ചേര്‍ക്കുന്നു.

ഈ സെറ്റിലെ വിശേഷങ്ങള്‍ പറഞ്ഞാല്‍ തീരില്ല. തല്ക്കാലം നിര്‍ത്തുന്നു.

Advertisment