Advertisment

സ്കോൾ കേരള മലപ്പുറം റീജനൽ കേന്ദ്രത്തിലെ സേവനങ്ങൾ പുന:സ്ഥാപിക്കണം

New Update

മലപ്പുറം : പ്ലസ് വൺ റഗുലർ സീറ്റില്ലാത്തതിനാൽ സ്കോൾ കേരളയിൽ ഏറ്റവുമധികം രജിസ്ട്രർ ചെയ്യുന്ന വിദ്യാർഥികൾ മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. എന്നാൽ മലപ്പുറത്തുണ്ടായിരുന്ന സ്കോൾ കേരളയുടെ റീജനൽ കേന്ദ്രത്തിലെ സേവനങ്ങൾ പോലും സർക്കാർ നിർത്തലാക്കിയിരിക്കുകയാണ്. പല കാര്യങ്ങൾക്കും തലസ്ഥാന നഗരിയിലെ സ്കോൾ കേരള ഓഫീസിനെ ആശ്രയിക്കേണ്ട ഗതികേടിലേക്കാണ് ജില്ലയിലെ വിദ്യാർഥികൾ എത്തിയിരുക്കുന്നത്.

അതിനാൽ നിർത്തലാക്കിയ സ്കോൾ കേരളയുടെ മലപ്പുറം റീജനൽ കേന്ദ്രത്തിൻ്റെ സേവനങ്ങൾ ഉടൻ പുന:സ്ഥാപിക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് ബഷീർ തൃപ്പനച്ചി, ജനറൽ സെക്രട്ടറിമാരായ സനൽ കുമാർ, ഫയാസ് ഹബീബ്, വൈസ് പ്രസിഡന്റ്മാരായ ഹബീബ റസാഖ്, ഡോ സഫീർ എ.കെ, സെക്രട്ടറിമാരായ ബാസിത് മലപ്പുറം, ശരീഫ് സി പി, ഹാദി ഹസൻ, അജ്മൽ തോട്ടോളി, ഹുദാ ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു

malappuram
Advertisment