Advertisment

മലപ്പുറത്ത് വീട്ടുവരാന്തയിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ രണ്ട് വയസുകാരി മരിച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: വീട്ടുവരാന്തയിൽ കളിച്ച് കൊണ്ടിരിക്കുന്നതിനിടെ കാണാതായ രണ്ട് വയസുകാരി മരിച്ചു. വടകര അയനിക്കാട് നർത്തന കലാലയത്തിന് സമീപം കമ്പിവളപ്പിൽ ഷംസീറിന്റെ മകൾ ആമിനയാണ് മരിച്ചത്.

publive-image

ഇന്ന് ഉച്ചയ്ക്കാണ് കുഞ്ഞിനെ കാണാതായത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് അടുത്തുള്ള തോട്ടിൽ നിന്ന് കുട്ടിയെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പോകുന്നവഴില്‍ മരണം സംഭവിക്കുകയായിരുന്നു.

Advertisment