Advertisment

പ്ലാസ്റ്റിക് നൂല്‍ കൊക്കില്‍ കുടുങ്ങി ചോരയൊലിപ്പിച്ച്‌ ശബ്ദമുണ്ടാക്കാന്‍ പോലും കഴിയാതെ കോഴി: രക്ഷകനായത് ഫയർമാൻ

New Update

മലപ്പുറം : പ്ലാസ്റ്റിക് നൂല്‍ കൊക്കില്‍ കുടുങ്ങി ചോരയൊലിപ്പിച്ച്‌ ശബ്ദമുണ്ടാക്കാന്‍ പോലും കഴിയാതെ അലഞ്ഞുനടന്ന കോഴിയെ രക്ഷിച്ച്‌ ഫയര്‍മാന്‍. പെരിന്തല്‍മണ്ണ ഫയര്‍ സ്റ്റേഷനിലെ ലീഡിങ് ഫയര്‍മാന്‍ അബ്ദുല്‍ സലീമാണ് മൃതപ്രായമായ കോഴിക്ക് രക്ഷകനായത്. കോഴിയെ പിടിച്ച്‌ നൂല്‍ ശ്രദ്ധാപൂര്‍വം മുറിച്ചുമാറ്റുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

കോഴി തീറ്റ തേടുന്നതിനിടെ നൂല്‍ കൊക്കിനകത്ത് കുടുങ്ങിയതായിരിക്കാം എന്നാണ് കരുതുന്നത്. പ്ലാസ്റ്റിക് ചാക്കില്‍നിന്ന് വേര്‍പെട്ട നൂലാകാം ഇതെന്നും കരുതുന്നു. നൂല്‍ ഉരഞ്ഞെടുക്കുന്നതിനിടയില്‍ കൊക്കികനത്ത് മുറിവുണ്ടായിട്ടുണ്ടെങ്കിലും രക്ഷപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് സലീം പറഞ്ഞു.

അലക്ഷ്യമായി പ്ലാസ്റ്റിക് വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും കഴിയുമെങ്കില്‍ കടയില്‍ പോകുമ്ബോള്‍ എല്ലാവരും തുണിസഞ്ചി കരുതണമെന്നും ആവശ്യപ്പെട്ട് സലീം ഫെയ്സ്ബുക്കില്‍ കുറിപ്പ് ഇട്ടിട്ടുണ്ട്.

Advertisment