Advertisment

മലപ്പുറത്ത് അഞ്ച് വയസുകാരി ഉൾപ്പെടെ 58 പേർക്ക് കൂടി കൊവിഡ്: 22 പേർക്ക് സമ്പർക്കത്തിലൂടെ രോ​ഗം

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം:  മലപ്പുറത്ത് 58 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇവരിൽ 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. പൊന്നാനിയിൽ രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഇതിൽ 21 പേർക്കും വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരിൽ ശേഷിക്കുന്ന ഏഴ് പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നും 29 പേർ വിദേശ രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.

Advertisment

publive-image

സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവരുടെ വിവരം,

ജൂൺ 30 ന് രോഗബാധ സ്ഥിരീകരിച്ച താനൂർ സ്വദേശിയിൽ നിന്നും സമ്പർക്കത്തിലൂടെ താനൂർ സ്വദേശിനി 45 വയസുകാരി,

പൊന്നാനി സ്വദേശിനിയായ ഒമ്പത് വയസുകാരി,

എടപ്പാൾ സ്വദേശിനിയായ അഞ്ച് വയസുകാരി,

പൊന്നാനി സ്വദേശികളും പെയിന്റിംഗ് തൊഴിലാളികളുമായ 36 വയസുകാരൻ, 50 വയസുകാരൻ, 45 വയസുകാരൻ,

പൊന്നാനിയിലെ മത്സ്യതൊഴിലാളികളായ 49 വയസുകാരൻ, 44 വയസുകാരൻ, 52 വയസുകാരൻ,

പൊന്നാനി സ്വദേശികളായ 65 വയസുകാരൻ, 69 വയസുകാരൻ, 52 വയസുകാരൻ, 69 വയസുകാരൻ, 70 വയസുകാരൻ, 54 വയസുകാരൻ, 66 വയസുകാരൻ, 25 വയസുകാരൻ,

വട്ടംകുളം സ്വദേശിയായ തൊഴിലാളി (34),

പൊന്നാനി സ്വദേശിയായ പ്ലംബിംഗ് തൊഴിലാളി (80),

പൊന്നാനി സ്വദേശിയായ ബീവറേജസ് ഷോപ്പ് ജീവനക്കാരൻ (38),

പൊന്നാനി സ്വദേശിയായ ഫുഡ് സപ്ലൈയർ (39),

പൊന്നാനിയിലെ മൊത്ത കച്ചവടക്കാരൻ (68)

 

Advertisment