Advertisment

കൊറോണ വൈറസ്; മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍

New Update

മലപ്പുറം:  ചൈനയില്‍ കൊറോണ വൈറസ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ അവിടെ നിന്നെത്തിയ മലപ്പുറം സ്വദേശി ആരോഗ്യവകുപ്പിന്‍റെ നിരീക്ഷണത്തില്‍. കൊറോണ വൈറസ് പകരാനുള്ള സാധ്യത കണക്കിലെടുത്താണ് ഇയാളെ നിരീക്ഷിക്കുന്നതെന്ന് ആരോഗ്യവിഭാഗം അറിയിച്ചു .

Advertisment

publive-image

യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചൈനയില്‍ നിന്നെത്തിയ മറ്റുള്ളവരും ആരോഗ്യവകുപ്പുമായി ബന്ധപ്പെടുന്നുണ്ട്. എന്നാല്‍ മലപ്പുറം ജില്ലയില്‍ മറ്റാരും നിരീക്ഷണത്തില്‍ ഇല്ലെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം.

ചൈനയില്‍ കൊറോണ വൈറസ് ബാധിച്ച്‌ 80 പേര്‍ മരിക്കുകയും 3000ലധികം പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിക്കുകയും ചെയ്തു.

malappuram corona virus
Advertisment