Advertisment

മുന്‍ ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ആഡംബര കാറുമായി സ്‌കൂളില്‍ പൂര്‍വവിദ്യാര്‍ത്ഥിയുടേയും സുഹൃത്തുക്കളുടേയും അഭ്യാസപ്രകടനം ;  ചോദ്യം ചെയ്യാനെത്തിയ അധ്യാപകനെ മര്‍ദ്ദിച്ചു ;   കൂടുതല്‍ അധ്യാപകരും വിദ്യാര്‍ഥികളുമെത്തിയപ്പോള്‍ അതിവേഗം പുറത്തേക്ക് ഓടിച്ചു പോകാനുള്ള ശ്രമം എതിരെ സ്‌കൂള്‍ ബസ് വന്നതോടെ പാളി;  ഒടുവില്‍..?  

New Update

കോട്ടയ്ക്കല്‍ : മുന്‍ ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലാത്ത ആഡംബര കാറുമായി സ്‌കൂളില്‍ പൂര്‍വ വിദ്യാര്‍ത്ഥിയുടേയും സുഹൃത്തുക്കളുടേയും അഭ്യാസപ്രകടനം . കാറിന്റെ മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റ് ഇല്ലെന്ന് കണ്ടതോടെ സ്‌കൂള്‍ ഗേറ്റില്‍ വെച്ച് ജീവനക്കാര്‍ തടഞ്ഞിരുന്നു.

Advertisment

publive-image

എന്നാല്‍ അതൊന്നും വകവെയ്ക്കാതെ സ്‌കൂള്‍ മൈതാനത്ത് പൂര്‍വവിദ്യാര്‍ഥിയുടെയും സുഹൃത്തുക്കളുടെയും കാര്‍ അഭ്യാസ പ്രകടനമായിരുന്നു.. ചോദ്യംചെയ്യാനെത്തിയ അധ്യാപകനെ സംഘം മര്‍ദ്ദിക്കുകയും ചെയ്തു.

എന്നാല്‍ കൂടുതല്‍ അധ്യാപകരും വിദ്യാര്‍ഥികളുമെത്തിയപ്പോള്‍ അതിവേഗം പുറത്തേക്ക് ഓടിച്ചുപോകാനുള്ള ശ്രമം എതിരെ സ്‌കൂള്‍ ബസ് വന്നതോടെ പാളി. ഒടുവില്‍ പൂര്‍വ വിദ്യാര്‍ഥിയെയും മറ്റു സ്‌കൂളുകളിലെ വിദ്യാര്‍ഥികളായ 4 സുഹൃത്തുക്കളെയും പൊലീസ് പൊക്കി. പ്രായപൂര്‍ത്തിയാകാത്ത ഒരാളൊഴികെ മറ്റുള്ളവരെ അറസ്റ്റ് ചെയ്തു.

എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഇന്നലെ ഉച്ചയ്ക്ക് 12ന് ആയിരുന്നു സംഭവം. സര്‍ട്ടിഫിക്കറ്റ് വാങ്ങാനെന്നു പറഞ്ഞാണ് പൂര്‍വവിദ്യാര്‍ഥിയും സംഘവും എത്തിയത്. കാറിന്റെ മുന്‍ഭാഗത്ത് നമ്പര്‍ പ്ലേറ്റില്ലെന്നു കണ്ടതോടെ സ്‌കൂള്‍ വളപ്പില്‍ പ്രവേശിക്കരുതെന്ന് സുരക്ഷാ ജീവനക്കാരന്‍ ആവശ്യപ്പെട്ടു.

അതു വകവയ്ക്കാതെ വിദ്യാര്‍ഥി സംഘം കാറുമായി മൈതാനിയില്‍ ചീറിപ്പാഞ്ഞു. പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ഥികള്‍ ചിതറിയോടി. അധ്യാപകര്‍ എത്തിയതോടെ കാറുമായി സ്ഥലംവിടാനായി ശ്രമം. സ്‌കൂള്‍ ബസ് എതിര്‍വശത്തുനിന്ന് ഗേറ്റ് കടന്നുവന്നതോടെ ശ്രമം വിഫലമായി.

സംഭവത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ അധ്യാപകനും വേങ്ങര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ കെ.പി.നാസറിനെ കാറില്‍നിന്നു പുറത്തിറങ്ങിയ പൂര്‍വവിദ്യാര്‍ഥി ഷര്‍ട്ടിനു പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. മറ്റ് അധ്യാപകരും വിദ്യാര്‍ഥികളും ഓടിക്കൂടിയതോടെ ബഹളമായി. കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. നാസര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

Advertisment