Advertisment

രാഹുലിനെ ഉടന്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന് മലപ്പുറം ഡി.സി.സിയുടെ പ്രമേയം; എ.ഐ.സി.സിക്കും രാഹുലിനും ഇമെയില്‍ അയച്ചു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: എ.ഐ.സി.സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ഉടന്‍ വയനാട് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഡി.സി.സി പ്രമേയം പാസാക്കി. പ്രമേയം രാഹുല്‍ ഗാന്ധിക്കും എ.ഐ.സി.സിക്കും ഇമെയില്‍ വഴി അയച്ചു.

Advertisment

publive-image

അമേഠിയ്ക്കു പുറമേ വയനാട് ലോക്‌സഭാ മണ്ഡലത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഉമ്മന്‍ചാണ്ടിയുള്‍പ്പെടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു ആലോചന നടക്കുന്ന കാര്യം സ്ഥിരീകരിച്ചിരുന്നു.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുകയാണെങ്കില്‍ പിന്മാറാന്‍ തയ്യാറാണെന്ന് വയനാട്ടില്‍ മത്സരിക്കാനിരുന്ന ടി. സിദ്ദിഖും അറിയിച്ചിരുന്നു.

Advertisment