Advertisment

പ്രതിസന്ധിയിലായ പ്രവാസികൾക്ക് കരുതലായി മലപ്പുറം ജില്ല കെ എം സി സി

author-image
admin
New Update

റിയാദ്, കൊറോണ വൈറസിന്റെ വ്യാപനവുമായി ബന്ധപ്പെട്ട് പ്രയാസപ്പെടുന്ന പ്രവാസികൾക്ക് സഹായവുമായി റിയാദ് മലപ്പുറം ജില്ല കെ എം സി സി കമ്മിറ്റി മാതൃകയാവുന്നു. "കരുതലായി ഞങ്ങളുണ്ട് " എന്ന പേരിലാണ് പ്രവാസികളെ സഹായിക്കാൻ ജില്ലാ കമ്മിറ്റി മുന്നിട്ടിറങ്ങിയിട്ടുള്ളത്.

Advertisment

publive-image

കഴിഞ്ഞ ഒരാഴ്ചയിലധികമായി സൗദി ഭരണകൂടം പ്രഖ്യാപിച്ച കർഫ്യൂവിന്റെയും കടുത്ത നിയന്ത്രണങ്ങളുടെയും ഭാഗമായി ജോലിക്ക് പോകാൻ പറ്റാതെയും മറ്റും ഭക്ഷണത്തിനും മരുന്നിനും പ്രയാസപ്പെടുന്നവരും കുടുംബങ്ങളും ഉണ്ടെന്ന് മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കെ എം സി സി മലപ്പുറം ജില്ലാ കമ്മിറ്റി ഇത്തരം ഒരു പദ്ധതിയുമായി രംഗത്ത് വന്നത്. സോഷ്യൽ മീഡിയവഴിയും കീഴ്ഘടകങ്ങൾ വഴിയുമാണ് സഹായത്തിനർഹരായ ആളുകളെ കണ്ടെത്തുന്നത്.

publive-image

വ്യക്തികളും സ്ഥാപനങ്ങളും നൽകുന്ന സാമ്പത്തിക സഹായവും വിഭവങ്ങളും സമാഹരിച്ചാണ് ഭക്ഷണക്കിറ്റുകൾ തയ്യാറാക്കുന്നത്. രോഗികൾക്ക് ആവശ്യമായ മരുന്നുകളും പ്രവർത്തകർ അവരുടെ താമസ സ്ഥലങ്ങളിലേക്ക് എത്തിച്ച് നൽകുന്നുണ്ട്.

ജില്ലയിലെ പതിനാറ് നിയോജകമണ്ഡലം കമ്മിറ്റികളുടെയും ജില്ലാ വെൽഫെയർ വിംഗിന്റെയും സഹായത്തോടെയാണ് 'കരുതലായി ഞങ്ങളുണ്ട് ' എന്ന പദ്ധതി മലയാളികളായ പ്രവാസികൾക്ക് വേണ്ടി നടപ്പിലാക്കുന്നത്.

റിയാദ് മലപ്പുറം ജില്ലാ കെ എം സി സി പ്രസിഡന്റ് മുഹമ്മദ് വേങ്ങര, ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട, കെ എം സി സി ദേശീയ സമിതിയംഗം ശുഹൈബ് പനങ്ങാങ്ങര, ഓർഗനൈസിങ് സെക്രട്ടറി ഷൗക്കത്ത് കടമ്പോട്ട്, വെൽഫെയർ വിങ്ങ് ചെയർമാൻ റഫീഖ് മഞ്ചേരി, ജില്ല ഭാരവാഹികളായ അഷ്‌റഫ് മോയൻ, യൂനസ് കൈതക്കോടൻ, ഷാഫി മാഷ് ചിറ്റത്തുപ്പാറ,മുനീർ വാഴക്കാട്, അഷ്‌റഫ് കൽപ്പകഞ്ചേരി, ഷെരീഫ്‌ അരീക്കോട്,

publive-image

കുഞ്ഞിപ്പ തവനൂർ,റിയാസ് തിരൂർക്കാട്, ഇസ്മായിൽ താനൂർ, സക്കീർ താഴെക്കോട്, നജ്മുദ്ധീൻ അരീക്കൻ,ഷറഫ് പുളിക്കൽ, നൗഷാദ് ചക്കാല,ഷബീറലി പള്ളിക്കൽ, റഫീഖ് ചെറുമുക്ക്, ഹാഷിം കോട്ടക്കൽ,ഫൈസൽ ഇരുമ്പുഴി, ഇസ്ഹാഖ് താനൂർ, സലീം സിയാംകണ്ടം,സലാം പയ്യനാട്, സുലൈമാൻ പുതുകൊള്ളി, ലത്തീഫ് ചെറുകാവ്,ഹമീദ് ക്ലാരി, സിദ്ധീക്ക് കോനാരി, ഇക്ബാൽ തിരൂർ, യൂനസ് സലിം താഴേക്കോട്,ഇസ്മായിൽ സി വി, അബൂട്ടി വണ്ടൂർ, നൗഷാദ് പള്ളിക്കൽ, യൂനസ് നാണത്ത്,ഹംസ ചൂച്ചാസ് പെരുമ്പള്ളി, ഉമർ അമ്മാനത്ത്, അബ്ദു സമദ് തുടങ്ങിയ വളണ്ടിയർമാരുടെ നേതൃത്വത്തിലാണ് ഭക്ഷണവും മരുന്നും വിതരണവും നടക്കുന്നത്.

Advertisment