Advertisment

പരീക്ഷാർഥികൾക്ക് ഫ്രറ്റേണിറ്റി കോവിഡ്-19 പ്രതിരോധ ബൂത്തുകൾ തുടങ്ങി

New Update

മലപ്പുറം : 'അതിജീവനത്തിനായി സാഹോദര്യത്തിന്റെ കരുതൽ' ക്യാമ്പയിനിന്റെ ഭാഗമായി ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാനത്തുടനീളം നടത്തുന്ന കോവിഡ് 19 പ്രതിരോധ ബൂത്തുകൾ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ തുടങ്ങി.

Advertisment

publive-image

മാസ്ക്, സാനിറ്റൈസർ, ഹാൻഡ് വാഷ്, പ്രതിരോധ മാർഗനിർദേശങ്ങൾ എന്നിവയാണ് വിവിധ സ്കൂളുകൾക്ക് മുന്നിൽ സ്ഥാപിച്ച ബൂത്തുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. കോവിഡ്-19 സുരക്ഷാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടാണ് ബൂത്തുകൾ ഒരുക്കിയിരിക്കുന്നത്.

പരീക്ഷാ കേന്ദ്രങ്ങളിൽ എത്താൻ പ്രയാസപ്പെടുന്ന വിദ്യാർത്ഥികൾക്ക് യാത്രാസൗകര്യവും വിവിധ കേന്ദ്രങ്ങളിൽ ഫ്രറ്റേണിറ്റി ഒരുക്കിയിട്ടുണ്ട്.

malappuram fratanity
Advertisment