Advertisment

പ്രളയത്തിന്റെ മറവില്‍ മലപ്പുറത്ത് 9 വയസുകാരനെ കൊന്ന് നിറഞ്ഞൊഴുകിയ പുഴയില്‍ തള്ളി ?

New Update

publive-image

Advertisment

മലപ്പുറം ∙ പ്രളയത്തിന്റെ മറവില്‍ മലപ്പുറം മേലാറ്റൂർ എടയാറ്റൂരിൽ 9 വയസുകാരനെ കൊന്ന് പ്രളയത്തില്‍ തള്ളിയതായി കണ്ടെത്തി . സംഭവത്തില്‍ കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയതായി സൂചന.

രണ്ടാഴ്ച മുൻപാണ് സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനു കുട്ടിയെ തന്ത്രപൂർവം ആനക്കയത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയായിരുന്നു.

കുട്ടിയെ കാണാനില്ലെന്ന വിവരം മാധ്യമങ്ങളിൽ വന്നതോടെ ഭയന്ന ഇയാൾ കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയിൽ തള്ളുകയായിരുന്നെന്നാണു സൂചന.

കനത്ത മഴയും ഉരുൾപൊട്ടലുംമൂലം കരകവിഞ്ഞൊഴുകിയ കടലുണ്ടിപ്പുഴയുടെ തീരത്തുനിന്ന് കുട്ടിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തിയിരുന്നു. വീണ്ടും ജലനിരപ്പുയർന്നതോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.

latest
Advertisment