Advertisment

മലപ്പുറത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

New Update

മലപ്പുറം: മലപ്പുറം കൂട്ടിലങ്ങാടി പടിഞ്ഞാറ്റും മുറിയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. എഴുപതുകാരന്‍ കൂളിപ്പിലാക്കല്‍ കൃഷ്ണനാണ് ഭാര്യ അമ്മിണിയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തത്. ഉച്ചക്ക് ശേഷം അയല്‍വാസിയായ പെണ്‍കുട്ടി വീട്ടിലെത്തിയ സമയത്താണ് അമ്മിണി അമ്മയെ ചോര വാര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

ശരീരത്തില്‍ മാരകായുധം ഉപയോഗിച്ച്‌ വെട്ടി പരിക്കേല്‍പിച്ച അടയാളങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി നല്‍കിയ വിവരമറിഞ്ഞ് എത്തിയ അയല്‍വാസികള്‍ നടത്തിയ പരിശോധനയില്‍ വീടിന്‍റെ സമീപത്ത് നിന്ന് എഴുപതുകാരനായ കൃഷ്ണന്‍ കുട്ടിയെയും കഴുത്തറുത്ത നിലയില്‍ കണ്ടെത്തി.

കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും കൃഷ്ണന്‍ കുട്ടിയുടെ അടുക്കല്‍ ഉണ്ടായിരുന്നു. ഭാര്യ അമ്മിണിയെ കൊലപ്പെടുത്തിയ ശേഷം കൃഷ്ണന്‍ കുട്ടി ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം.

malappuram murder case
Advertisment