Advertisment

മുന്നാക്ക സംവരണം ഭരണഘടന തിരുത്താനുള്ള ആര്‍.എസ്.എസ് നീക്കങ്ങളുടെ തുടക്കം : ജോസഫ് ജോൺ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

അങ്ങാടിപ്പുറം : മുന്നാക്ക സമൂഹങ്ങള്‍ക്ക് 10 % സംവരണം ഏര്‍പ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി നിയമം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള ആര്‍.എസ്.എസ് നീക്കങ്ങളുടെ തുടക്കമാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ. വെല്‍ഫെയര്‍ പാര്‍ട്ടി അങ്ങാടിപ്പുറത്ത് സംഘടിപ്പിച്ച സംവരണ പ്രക്ഷോഭ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായായിരുന്നു അദ്ദേഹം.

Advertisment

publive-image

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങളിലൊന്നായ സാമൂഹ്യ നീതിയെ അട്ടിമറിക്കുന്നതരത്തിലാണ് 103ാം ഭരണഘടനാ ഭേദഗതി ബില്‍ അവതരിപ്പിക്കപ്പെട്ടത്. കോണ്‍ഗ്രസും ഇടതുപക്ഷവും ആര്‍.എസ്.എസ് ഒരുക്കിയ കെണിയില്‍ വീഴുകയായിരുന്നു. ഇത് തിരിച്ചറിയാനുള്ള വിവേകം പോലും അവര്‍ക്കു നഷ്ടപ്പെട്ടത് ആശ്ചര്യകരമാണ്.

കേരളത്തില്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതുമുതല്‍ പിന്നാക്ക ദലിത് സമൂഹങ്ങളുടെ അധികാര പങ്കാളിത്തത്തെ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതിന്റെ ഭാഗമാണ് ദേവസ്വം നിയമനങ്ങളിലെ സാമ്പത്തിക സംവരണവും കെ.എ.എസിലെ സംവരണ അട്ടിമറി ശ്രമവും. നവോത്ഥാനത്തെ പറ്റി വാചാലനാകുന്ന മുഖ്യമന്ത്രി നവോത്ഥാനത്തിന്റെ നേരവകാശികളെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ശ്രമിക്കുന്നത്.

കെ.എ.എസില്‍ എല്ലാ സ്ട്രീമിലും സംവരണമാകാമെന്ന് സമ്മതിച്ച സര്‍ക്കാര്‍ ഉത്തരവിറക്കാന്‍ വൈകിപ്പിക്കുന്നത് എന്തിനാണ്? സാമൂഹ്യ നീതിക്കായുള്ള പോരാട്ടത്തിന് എല്ലാ വിഭാഗം ജനങ്ങളും ഒന്നിച്ച് നില്‍ക്കണമെന്നും അത്തരം പോരാട്ടങ്ങളുടെ നേതൃ നിരയിൽ തന്നെ വെല്‍ഫെയര്‍ പാര്‍ട്ടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംവരണ സമര ചരിത്രങ്ങളുടെ തുടര്‍ച്ചയായി വെല്‍ഫയര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 10 ലക്ഷം പേര്‍ ഒപ്പ് വെയ്ക്കുന്ന സംവരണമെമ്മോറിയല്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വെൽഫെയർ പാർട്ടി മലപ്പുറം ജില്ല പ്രസിഡന്റ് നാസർ കീഴുപറമ്പ്, മുഖ്യപ്രഭാഷണം നടത്തി. ജില്ല സെക്രട്ടറി നസീറാ ബാനു അദ്ധ്യക്ഷത വഹിച്ചു. ജില്ല ട്രഷറർ ശാക്കിർ ചങ്ങരംകുളം, കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.സി ഹംസ, ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സി സജീർ, മക്കരപ്പറമ്പ ഗ്രാമപഞ്ചായത്ത് അംഗം ഹൻഷില പട്ടാക്കൽ, വെട്ടത്തൂർ ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഹരീഷ് ബാബു, ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവീനർ ശാഫി കൂട്ടിലങ്ങാടി, പെരിന്തൽമണ്ണ മണ്ഡലം കൺവീനർ തസ്നീം ശാന്തപുരം എന്നിവർ സംസാരിച്ചു. മങ്കട മണ്ഡലം പ്രസിഡണ്ട് ഖാദർ അങ്ങാടിപ്പുറം സ്വാഗതവും പെരിന്തൽമണ്ണ മണ്ഡലം പ്രസിഡണ്ട് ഷുക്കൂർ ശാന്തപുരം സമാപനവും നടത്തി.

Advertisment