Advertisment

പള്ളികൾ മാനവിക കേന്ദ്രങ്ങളാകണം : ശൈഖ് മുഹമ്മദ് കാരക്കുന്ന് , വടക്കാങ്ങര അറക്കൽ പടി മസ്ജിദുസ്സആദ ഉദ്ഘാടനം ചെയ്തു

New Update

വടക്കാങ്ങര : വിശുദ്ധിയുടേയും ശാന്തിയുടേയും കേന്ദ്രമായ പള്ളികൾ കേവലം ആരാധനാ കേന്ദ്രത്തിനപ്പുറം പ്രദേശത്തെ വിവിധ ജനങ്ങളുടെ ആവശ്യങ്ങൾക്കുള്ള സാംസ്കാരിക കേന്ദ്രങ്ങളായി മാറണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അസി. അമീർ ശൈഖ് മുഹമ്മദ് കാരക്കുന്ന്.

Advertisment

publive-image

മനുഷ്യർ തമ്മിലുള്ള സാഹോദര്യത്തിന്റെ മാനവികമായ അവകാശങ്ങളുടെയും, ആവശ്യങ്ങളുടെയും വിമോചന കേന്ദ്രങ്ങളായി പള്ളികൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.

വടക്കാങ്ങര അറക്കൽ പടി മസ്ജിദുസ്സആദയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

നുസ്റത്തുൽ അനാം ട്രസ്റ്റ് ചെയർമാൻ അനസ് കരുവാട്ടിൽ അദ്ധ്യക്ഷത വഹിച്ചു.

എം.എൽ.എമാരായ ടി.എ അഹമ്മദ് കബീർ, പ്രൊഫ. കെ.കെ ആബിദ് ഹുസൈൻ തങ്ങൾ, പെരിന്തൽമണ്ണ മുൻ എം.എൽ.എ വി ശശികുമാർ, ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് ഖാദി സിദ്ദീഖ് ഹസൻ മൗലവി, വാർഡ് മെമ്പർമാരായ ടി.കെ അഷ്റഫ്, ഹൻഷില പട്ടാക്കൽ, ഡി.സി.സി മെമ്പർ എം മൊയ്തു മാസ്റ്റർ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ വാസുദേവൻ മാസ്റ്റർ, ടാലന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഡോ. സിന്ധ്യാ ഐസക്, മുഹമ്മദുണ്ണി ഒളകര, കെ.ടി അബ്ദുല്ല നദ് വി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

ജമാഅത്തെ ഇസ്ലാമി പ്രാദേശിക അമീർ പി.കെ സയ്യിദ് ഹുസൈൻ കോയ തങ്ങൾ സ്വാഗതവും ഈസ്റ്റ് ജുമാമസ്ജിദ് മഹല്ല് പ്രസിഡന്റ് കെ അബ്ദുൽ കരീം മൗലവി നന്ദിയും പറഞ്ഞു.

Advertisment