Advertisment

പോലീസ് സ്റ്റേഷൻ മാർച്ച്: പോലീസിൽ റിപ്പർമാർ കയറിക്കൂടി റിപ്പർ സ്റേഷനായി മാറി മലപ്പുറം പോലീസ് സ്റ്റേഷന്‍ - എപി അനിൽകുമാർ എംഎൽഎ

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: ലാത്തി കൊണ്ട് തലക്ക് മാത്രം അടിക്കുന്ന റിപ്പർമാർ കയറിക്കൂടിയ റിപ്പർ പോലീസ് സ്റ്റേഷനായി മലപ്പുറം പോലീസ് സ്റ്റേഷൻ മാറിയെന്ന് എപി അനിൽകുമാർ എംഎൽഎ പറഞ്ഞു.

Advertisment

publive-image

കഴിഞ്ഞ ദിവസം മലപ്പുറം കലക്ട്രേറ്റിലേക്ക് യൂത്ത് കോൺഗ്രസ്സ് നടത്തിയ മാർച്ചിനെ മൃഗീയമായി തല്ലിച്ചതച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറം നിയോജക മണ്ഡലം കോൺഗ്രസ് യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ സംയുക്‌തമായി മലപ്പുറം പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസിസി പ്രസിഡന്റ് വിവി പ്രകാശ് മുഖ്യപ്രഭാഷണം നടത്തി. മലപ്പുറം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എം കെ മുഹസിൻ അദ്ധ്യക്ഷത വഹിച്ചു.

ഡി സി സി വൈസ് പ്രസിഡന്റ് വീക്ഷണം മുഹമ്മദ്, യൂത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ നൗഫൽ ബാബു, സിസി സി ഭാരവാഹികളായ പി സി വേലായുധൻകുട്ടി, പി പി ഹംസ, നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ്റ്റ് പ്രസിഡന്റ് പി കെ ഷറഫുദ്ധീൻ, മൊറയൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സത്യൻ പൂക്കോട്ടൂർ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് മാരായ ഷൗക്കത്ത് ഉപ്പൂടൻ, മുജീബ് ആനക്കയം, അജ്മൽ ആനത്താൻ, കെ പ്രഭാകരൻ, സനാവുള്ള മാസ്റ്റർ പുൽപറ്റ, ഹാറൂൺ റഷീദ് പൂക്കോട്ടൂർ, മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഭാഷിണി പാണായി, വി എസ് എൻ നമ്പൂതിരി, കെ എം ഗിരിജ. എന്നിവർ പ്രസംഗിച്ചു.

ഡി സി സി അംഗങ്ങൾ, കോൺഗ്രസ്സ് ബ്ലോക്ക് ഭാരവാഹികൾ, യൂത്ത് കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് മാർ, പോഷക സംഘടനാ നേതാക്കൾ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

malappuram news
Advertisment