Advertisment

എല്‍പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ: സംഭവം മലപ്പുറത്ത്

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മലപ്പുറം കരിപ്പൂരിൽ എല്‍പി സ്കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച അധ്യാപകൻ അറസ്റ്റിൽ. വള്ളിക്കുന്ന് സ്വദേശി 50കാരനായ അഷ്റഫാണ് പിടിയിലായത്.

publive-image

രണ്ട് കുട്ടികളാണ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികൾ രക്ഷിതാക്കളോടാണ് ആദ്യം വിവരം പറയുന്നത്. പിന്നാലെ സ്കൂൾ അധികൃതരെയും ചൈൽഡ് ലൈനേയും അറിയിച്ചു. തുടർന്ന് ഒളിവിൽ പോയ അഷ്റഫിനെ കരിപ്പൂർ പൊലീസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു.

Advertisment