Advertisment

മലപ്പുറത്ത് ദമ്പതികള്‍ക്ക് നേരെ സദാചാര ആക്രമണം; രണ്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

മലപ്പുറം: മലപ്പുറം തിരൂരിൽ ദമ്പതികളെ സദാചാര പൊലീസ് ചമഞ്ഞ് മർദ്ദിച്ച

പരാതിയില്‍ രണ്ട് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു യുവതിയേയും ഭര്‍ത്താവിനേയും ഓട്ടോറിക്ഷയില്‍ വരുന്നതിനിടെ .ഇന്നലെ വൈകുന്നേരമാണ് ഒരു സംഘം തടഞ്ഞു നിര്‍ത്തി ആക്രമിച്ചത്.

Advertisment

publive-image

തിരൂർ കൂട്ടായി സ്വദേശി കുറിയന്‍റെ പുരക്കൽ ജംഷീർ ,ഭാര്യ സഫിയ എന്നിവർക്കാണ് മർദ്ദനമേറ്റത്.ബന്ധുവീട്ടിൽ പോയി തിരികെവരുന്നതിനിടെയാണ് സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞു നിർത്തി ഇരുവരേയും രണ്ടംഗ സംഘം മർദ്ദിച്ചത്. രണ്ടുവയസുള്ള കുട്ടിക്ക് മുലപ്പാല്‍ നല്‍കാനായി ഓട്ടോറിക്ഷ റോഡരുകില്‍ കുറച്ചു നേരം നിര്‍ത്തിയിട്ടിരുന്നു.

ഇത് കണ്ട സൗത്ത് പല്ലാര്‍ സ്വദേശി സിദ്ദീഖും കണ്ടാലറിയുന്ന മറ്റൊരാളും ഓട്ടറിക്ഷയെ പിന്തുടര്‍ന്നെത്തി മര്‍ദ്ദിച്ചെന്നാണ് ജംഷിറിന്‍റെ പരാതി.ഓട്ടോറിക്ഷയില്‍ അനാശാസ്യമാണ് നടന്നതെന്നാരോപിച്ചായിരുന്നു ആക്രണം. ഭാര്യാഭര്‍ത്താക്കൻമാരാണെന്ന് പറഞ്ഞപ്പോള്‍ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടെന്നും ജംഷിര്‍ പറഞ്ഞു.

malappuram
Advertisment