മലപ്പുറത്ത് നിന്ന് കാണാതായ പെണ്‍കുട്ടി മരിച്ച നിലയില്‍; ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തി വീടിന് സമീപം മണ്ണിട്ട് മൂടി; കൊലപാതകി അന്‍വര്‍ പിടിയില്‍

ന്യൂസ് ബ്യൂറോ, മലപ്പുറം
Tuesday, April 20, 2021

മലപ്പുറം : മലപ്പുറം വെട്ടിച്ചിറ സുബീറ ഫര്‍ഹത്തിന്റെ കൊലപാതകത്തില്‍ പ്രതി അന്‍വര്‍ പിടിയില്‍. പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹം മണ്ണിട്ടുമൂടിയതും അന്‍വറാണെന്ന് പൊലീസ് പറഞ്ഞു.

ഇന്ന് വൈകീട്ടാണ് വളാഞ്ചേരിയില്‍ കാണാതായ പെണ്‍കുട്ടിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. വീടിന് സമീപം കുഴിച്ചിട്ട നിലയിലാണ് മൃതദേഹം. ചോറ്റൂര്‍ സ്വദേശി കബീറിന്റെ മകള്‍ സൂബീറ ഫര്‍ഹത്താണ് മരിച്ചത്. കഴിഞ്ഞമാസം പത്തിനാണ് സൂബീറയെ കാണാതായത്.

സ്വകാര്യ ക്ലിനിക്കിലെ ജീവനക്കാരിയായിരുന്നു സുബീറ. ആഴ്ചകളായി നടത്തിയ അന്വേഷണത്തില്‍ പെണ്‍കുട്ടി എവിടെയാണെന്ന് കണ്ടെത്താന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിരുന്നില്ല. അന്വേഷണം കാര്യക്ഷമമാക്കുന്നതിന് വേണ്ടി അഞ്ചംഗ പ്രത്യേക ഉദ്യോഗസ്ഥരെയും ജില്ലാ പോലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു. തിരൂര്‍ ഡിവൈഎസ്പിയുടെ മേല്‍നോട്ടത്തില്‍ വളാഞ്ചേരി സി ഐ പി.എം. ഷമീര്‍ ആണ് കേസ് അന്വേഷിച്ചത്.

ശാസ്ത്രീയമായ മാര്‍ഗ്ഗത്തിലൂടെ കുട്ടിയെ കണ്ടെത്താനും പൊലീസ് ശ്രമം നടത്തിയിരുന്നു. പെണ്‍കുട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ടവര്‍ ലെക്കേഷന്‍ വിട്ട് പെണ്‍കുട്ടി പോയിട്ടില്ലെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പൊലീസ്. വിവാഹിതയായ പെണ്‍കുട്ടി ഒരു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു.

×