Advertisment

വാട്ടർ അതോറട്ടിയുടെ പിടിപ്പുകേടുo അനാസ്ഥയും റോഡിൽ കൃഷിയിറക്കി പ്രതിഷേധിച്ചു ബി.ജെ.പി.മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി

author-image
ജോസ് ചാലക്കൽ
New Update

മലമ്പുഴ: വാട്ടർ അതോറട്ടിയുടെ പിടിപ്പുകേടുo അനാസ്ഥയും മൂലം റോഡ് ചെളികളുമായതിൽ പ്രതിഷേധിച്ച് ബി.ജെ.പി.മലമ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ റോഡിൽ - വാഴ, തെങ്ങ്, വെണ്ട, പയർ, തുടങ്ങിയവ നട്ട് പ്രതിഷേധിച്ചു.

Advertisment

publive-image

റോഡിൽ കൃഷി ചെയ്ത ശേഷം വാട്ടർ അതോറട്ടി അസിസ്റ്റൻറ് എഞ്ചിനിയറുടെ ഓഫീസിലേക്ക് മാർച്ച് നടത്തി.ഓഫീസിനു മുമ്പിൽ നടത്തിയ പ്രതിഷേധയോഗം മാധവദാസ് ഉദ്ഘാടനം ചെയ്തു.

മലമ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് കൃഷ്ണദാസ് ജനറൽ സെക്രട്ടറി ഗണേശൻ, വൈസ് പ്രസിഡൻറ് സുബ്രമണ്യൻ;സെക്രട്ടറി സുരേന്ദ്രൻ, ശിവദാസ്, വാർഡ് മെമ്പർമാരായ അശ്വതി, രഞ്ജു സുനിൽ, റാണി സെൽവൻ,നിമിഷ്, ന്യൂനപക്ഷ മോർച്ച ജില്ല ജനറൽ സെക്രട്ടറി വിനോ പോൾ, ബി.എം.എസ്.പ്രവർത്തകർ; വ്യാപാരികൾ,നാട്ടുകാർ, എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

മലമ്പുഴ- മേലേ ചെറാട് റോഡാണ് ചെളി നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതെ കിടക്കുന്നത്. അകത്തേത്തറ പഞ്ചായത്തിലെ ശാസ്താ നഗറിൽ സ്ഥാപിക്കുന്ന പുതിയ ജലസംഭരണിയിലേക്കുള്ള പൈപ്പിടാൻ കുഴിച്ച ചാലുമൂടിയതിനു ശേഷമുള്ള മണ്ണ് നിറഞ്ഞാണ് - ടാർ റോഡ് നാശമായതെന്ന് സമരക്കാർ ആരോപിച്ചു.

ഫിൽട്ടർ പ്ലാൻ്റിൽ നിന്നുള്ള അമിത വെള്ളം തുറന്നു വിടുന്നതും കഴിഞ്ഞ ദിവസം പെയ്ത മഴയും റോഡിൽ ചെളി നിറയാൻ കാരണമായതായി സമരക്കാർ ചൂണ്ടിക്കാട്ടി. പഞ്ചായത്ത് അനുമതിയില്ലാതെയാണ് റോഡ് വെട്ടിപൊളി ച്ചിരിക്കുന്നതെന്ന് പഞ്ചായത്ത് അംഗങ്ങൾ പറഞ്ഞു.

ആശുപത്ര,കോൺവെൻ്റ്,ആശ്രമം, ലക്ഷം വീട് കോളനി, അനാഥശാല,തുടങ്ങി സ്ഥാപനങ്ങളും അഞ്ഞൂറിലധികം വീട്ടുകാർ താമസിക്കുന്നതും ഈ റൂട്ടിലാണ്. അത്യാസന്ന രോഗികൾക്ക് ആശുപത്രിയിലെത്തണമെങ്കിൽ രണ്ടു കിലോമീറ്റർ കൂടുതൽ ചുറ്റിവളയണമെന്ന ഗതികേടും ഇതിലൂടെ ഉണ്ടായതാണ്.പല തവണ ബന്ധപ്പെട്ട അധികൃതരോട് പരാതി പറഞ്ഞെങ്കിലും നടപടിയെടുത്തില്ലെന്ന ആരോപണം സമരക്കാർ ഉന്നയിച്ചു.

ഈ പ്രതിഷേധത്തിൽ നടപടി ആയില്ലെങ്കിൽ കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴ ഡാമിലേക്കുള്ള റോഡു ഉപരോധിക്കുന്ന തടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് സമരക്കാർ മുന്നറിയിപ്പു നൽകി.

malapuzha panchayath
Advertisment