Advertisment

ഇളം പ്രതിഭകൾ മലർവാടി മനോഹരമാക്കി

New Update

ജിദ്ദ: "ഒരുമിക്കാം ഒത്തുകളിക്കാം" എന്ന മുദ്രാവാക്യവുമായി മലര്‍വാടി ജിദ്ദ സൗത്ത്‌ സോണ്‍ സംഘടിപ്പിച്ച "ബാലോസവം 2019" മേള ഇളം പ്രതിഭകൾ അവിസ്മരണീയമാക്കി. കുട്ടികളുടെ വന്‍പങ്കാളിത്വം കൊണ്ട് സവിശേഷമായ ബാലോത്സവം ആസൂത്രണ മികവ് കൊണ്ടും ശ്രദ്ധ പിടിച്ചെടുത്തു.

Advertisment

publive-image

അക്കാദമിക്‌ വിഷയങ്ങളിലും ഐടി ഉപകരണങ്ങളിലും മാത്രം തളച്ചിടുന്ന പ്രവാസി ബാല്യങ്ങൾക്ക് അവരുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം സംഘടിപ്പിച്ചത്. കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, ടീന്‍സ് എന്നീ ഗ്രൂപ്പുകളിലായി 300 ഓളം കുട്ടികള്‍ പരിപാടി ഉത്സവമാക്കി.

publive-image

പ്രവാസി കുട്ടികള്‍ക്കിടയില്‍ സാധാരണ നടക്കാറുള്ള വിവിധ മത്സരഇനങ്ങളോടൊപ്പം ഉന്നം നോക്കാം, കണ്ണാടി നോക്കി നടക്കാം, സൂചിക്ക് നൂല്‍ കോര്‍ക്കാം, പാലം കടക്കാം, പിരമിഡ്‌ നിര്‍മാണം, നെറ്റിപ്പന്ത്, ഷൂട്ട്‌ ഔട്ട്‌, കയറിൽ മുന്നേറാം, നൂറാംകോൽ, വള്ളി ച്ചാട്ടം തുടങ്ങി 40 ഇനങ്ങള്‍ ഉള്‍പ്പെടുന്ന മത്സര കൗണ്ടറുകളാണ് ബാലോത്സവത്തില്‍ ഒരുക്കിയിരുന്നത്. മത്സരങ്ങള്‍ക്കനുവദിച്ച 2 മണിക്കൂര്‍ സമയപരിധിയില്‍ മുഴുവൻ ഇനങ്ങളിൽ പങ്കെടുക്കുകയും പരമാവധി സ്കോര്‍ നേടിയെടുക്കുകയും ചെയ്യുക യെന്നതായിരുന്നു മല്‍സര രീതി. വളരെ ആവേശത്തോടെയാണ് കുട്ടികള്‍ ഓരോ ഇനങ്ങ ളിലും പങ്കെടുത്തത്. മത്സരത്തില്‍ പങ്കെടുത്ത് സ്കോര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും പ്രോത്സാഹന സമ്മാനങ്ങളൊരുക്കിയിരുന്നു.

publive-image

രക്ഷിതാക്കൾക്കായി 'സ്നേഹവീട്' എന്ന തലക്കെട്ടില്‍ സിജി റിസോഴ്‌സ് പേഴ്സൺ റഷീദ് അമീൻ നയിച്ച പ്രത്യേക പാരന്റിംഗ്‌ സെഷനും ഉണ്ടായിരുന്നു. ബാലോത്സവ സമാപന ത്തോടനുബന്ധിച്ചു മലർവാടി അംഗങ്ങളുടെ അറബിക് ഡാൻസ്, ഗ്രൂപ്പ്‌ ഡാൻസ്, ദഫ് മുട്ട്, സ്കിറ്റ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി.

 

publive-image

ഓരോ ഗ്രൂപ്പിലും ഏറ്റവും ഉയർന്ന സ്‌കോർ കരസ്ഥമാക്കിയവർക്കുള്ള സമ്മാനങ്ങൾ അബ്ദു റഊഫ് (നജ്‌മത്തുൽ മൻഹൽ), മുഹമ്മദ്‌ സാബിർ (സദാഫ്ക്കോ), സുബൈർ (ഇന്ദൂ മി ന്യൂഡിൽസ്), പ്രേമൻ (ഒലീവ് റെസ്റ്റാറന്റ്), റുക്‌സാന മൂസ (തനിമ വനിതാ വിഭാഗം) എന്നിവർ വിതരണം ചെയ്തു. എ. നജ്മുദ്ധീൻ (മലർവാടി രക്ഷാധികാരി), നിസാർ ഇരിട്ടി (മലർവാടി സീനിയർ റിസോഴ്സ് പേഴ്സൺ) എന്നിവർ സംസാരിച്ചു. സലീം കൂറ്റമ്പാറ, ഹസീബ് ഏലച്ചോല, റാഷിദ് സി. എച്ച്, അബ്ദുസ്സലാം, നൗഷാദ് നിടോളി, സൈനുൽ ആബിദ്, സാഹിറ നസീം, ഫസീല ശാക്കിർ, മുഹ്സിന നജ്മുദ്ധീൻ തുടങ്ങിയവർ നേതൃത്വം നൽകി. ഷമീം വികെ, സഫ ശാക്കിർ എന്നിവർ അവതാരകരായിരുന്നു.

publive-image

 

Advertisment