Advertisment

ഒരുമിക്കാം ഒത്തുകളിക്കാം":മലര്‍വാടി ബാലോത്സവം വെള്ളിയാഴ്ച

New Update

ജിദ്ദ. "ഒരുമിക്കാം ഒത്തുകളിക്കാം" എന്ന മുദ്രാവാക്യവുമായി മലര്‍വാടി ജിദ്ദ സൗത്ത് സോണ്‍ സംഘടിപ്പിച്ചിരിക്കുന്ന ബാലോത്സവം 2019 ഇന്ന് ഫലസ്തീൻ സ്ട്രീറ്റിൽ ദുർറ കോമ്പൗണ്ടിൽ വെച്ച് നടക്കും. കുട്ടികളുടെ കലാ കായിക സര്‍ഗ്ഗാത്മക കഴിവുകള്‍ പരസ്പരം മത്സരിക്കാതെ കണ്ടെത്തുകയും തിരിച്ചറിയുകയും പരിപോഷിപ്പിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെയാണ് ബാലോത്സവം അണിയിച്ചൊരുക്കിയിരിക്കുന്നത്.

Advertisment

publive-image

40 കൗണ്ടറുകളിലായി കിഡ്സ്, സബ്ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ എന്നിങ്ങനെ നാലു കാറ്റഗറികളിലായി 350 ലധികം കുരുന്നുകള്‍ ബാലോത്സവത്തില്‍ പങ്കാളികളാകും.2 മണിക്കൂര്‍ സമയപരിധിയില്‍ പരമാവധി കൗണ്ടറുകളില്‍ മത്സരിക്കുകയും പരമാവധി സ്കോര്‍ നേടിയെടുക്കുകയും ചെയ്യുകയെന്നതാണ് പ്രധാനം. ഓരോകാറ്റഗറിയിലും എറ്റവും കൂടുതല്‍ സ്കോര്‍ ചെയ്യുന്ന കുട്ടികളെ കണ്ടെത്തി അവര്‍ക്ക് പ്രത്യേക സമ്മാനവും മത്സരത്തില്‍ പങ്കെടുത്ത് സ്കോര്‍ ചെയ്യുന്ന എല്ലാവര്‍ക്കും പ്രോത്സാഹന സമ്മാനവും എര്‍പ്പെടുത്തിയിട്ടുണ്ടെന്ന് പ്രൊഗ്രാം കോര്‍ഡിനേറ്റര്‍ സലീം കൂറ്റമ്പാറ അറിയിച്ചു.

നേരത്തെ ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ കുട്ടികള്‍ ഉച്ചക്ക് 3 മണിക്ക് തന്നെ ബാലോത്സവ നഗരിയില്‍ എത്തി തങ്ങളുടെ ബാഡ്ജും മല്‍സരങ്ങളില്‍ പങ്കെടുക്കാനുള്ള സ്കോര്‍ ഷീറ്റും കരസ്ഥമാക്കണം. നേരത്തെ രജിസ്റ്റർ ചെയ്യാൻ കഴിയാതിരുന്നവർക്കു ഓൺ സ്പോട്ട് രജിസ്‌ട്രേഷനും ഒരുക്കിയിട്ടുണ്ട്.

കുട്ടികളോടൊപ്പമെത്തുന്ന രക്ഷിതാക്കൾക്ക് സ്നേഹവീട് എന്ന തലക്കെട്ടില്‍ പ്രത്യേക പാരന്റിംഗ്‌ സെഷനും ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 7 മണിക്ക് മലർവാടി അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. ബാലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ചവർക്കുള്ള സമ്മാനദാനവും അതോടൊപ്പം നടക്കും..

Advertisment